May 18, 2024

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റുകൾക്കായി ഊർജ്ജിത തിരച്ചിൽ :കേസ് രജിസ്റ്റർ ചെയ്തു.

0
Img 20180906 Wa0289
ഹാഷിം തലപ്പുഴ
 തലപ്പുഴയിൽ  എത്തിയത് മാവോയിസ്റ്റുകൾ തന്നെയെന്ന്  പോലിസ് 
മാനന്തവാടി:
തലപ്പുഴ കാപ്പിക്കളം ഭാഗത്ത് ഇന്നലെ രാത്രിയോടെ എത്തിയ സംഘം മാവോയിസ്റ്റുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സംഘത്തിലെ ആയുധധാരിയായ സ്ത്രീ സാവിത്രയാണെന്ന് ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ സ്ത്രീ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിക്കാണ് ആയുധധാരികളായ പുരുഷന്‍മാരും ഒരു സ്ത്രീയും കാപ്പിക്കളത്തെ  വീടുകളില്‍ കയറി ലഘുലേഖ നല്‍കിയത്. കൂടാതെ തലപ്പുഴ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലും, അണക്കെട്ട് റോഡിലെ വീടിന്റെ മതിലിലും ലഘുലേഖ പതിച്ചിട്ടുണ്ട്.രാത്രി എട്ട് മണിയോടെ കാപ്പിക്കളത്തെ ഷെമീര്‍ താഹിറ ദമ്പതികളുടെ വീട്ടിലാണ് ആദ്യം മാവോയിസ്റ്റുകളെത്തിയത്. വരുന്ന വഴിക്ക് മുദ്രാവാക്യം വിളിച്ചാണ് സംഘം വന്നതെന്ന് താഹിറ പറയുന്നു. തുടര്‍ന്ന് സംഘത്തിലെ ആയുധധാരിയായ സ്ത്രീ തങ്ങള്‍ക്ക് പേപ്പറില്‍ എഴുതി തയ്യാറാക്കിയ ലഘുലേഖ നല്‍കിയതായും താഹിറ വെളിപ്പെടുത്തുന്നു.
അതിനുശേഷം പുറത്തേക്ക് പോയ സംഘം തൊട്ടടുത്ത രാജീവന്‍മല്ലിക ദമ്പതികളുടെ വീട്ടിലെത്തുകയും ലഘുലേഖ നല്‍കുകയും ചെയ്തു. ഇരുട്ടായതിനാല്‍ സംഘാംഗങ്ങളെ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നും പട്ടാള വേഷധാരികളായ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുള്ളതെന്ന് സംശയിക്കുന്നതായും അവര്‍ പറയുന്നു. മുദ്രാവാക്യങ്ങളുമായി മാവോയിസ്റ്റ് സംഘമെത്തിയപ്പോള്‍ പ്രദേശത്ത് കറണ്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സംഘത്തില്‍ എത്രപേരുണ്ടായിരുന്നൂവെന്നത് വ്യക്തമല്ലെന്നും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ കാപ്പിക്കളം, പൊയില്‍, മക്കിമല ഭാഗങ്ങളില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തി.
 അതിനുശേഷം പുറത്തേക്ക് പോയ സംഘം തൊട്ടടുത്ത രാജീവന്‍  മല്ലിക ദമ്പതികളുടെ വീട്ടിലെത്തുകയും ലഘുലേഖ നല്‍കുകയും ചെയ്തു. ഇരുട്ടായതിനാല്‍ സംഘാംഗങ്ങളെ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നും പട്ടാള വേഷധാരികളായ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുള്ളതെന്ന് സംശയിക്കുന്നതായും അവര്‍ പറയുന്നു. മുദ്രാവാക്യങ്ങളുമായി മാവോയിസ്റ്റ് സംഘമെത്തിയപ്പോള്‍ പ്രദേശത്ത് കറണ്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സംഘത്തില്‍ എത്രപേരുണ്ടായിരുന്നൂവെന്നത് വ്യക്തമല്ലെന്നും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്പി .കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ കാപ്പിക്കളം, പൊയില്‍, മക്കിമല ഭാഗങ്ങളില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *