May 6, 2024

സമ്മർ ടീൻസ് ക്യാമ്പിന് തുടക്കമായി

കൽപ്പറ്റ: സമൂഹത്തിന് തലവേദനയായ മദ്യം, മയക്കു മരുന്ന് തുടങ്ങിയവയ്ക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻ ഫെലോഷിപ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ്…

തുടർന്ന് വായിക്കുക…

മെച്ചപ്പെട്ട വേതനവും അവധിയും വേണം

മതവിദ്യ സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നത്: കെ.ടി ഹംസ മുസ്ലിയാർ

കവിത സമാഹാരം പ്രകാശനം ചെയ്തു

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Advertise here...Call 9746925419

ഹജ്ജ് തീര്‍ത്ഥാടനം: വാക്സിനേഷന്‍ ഒൻപതിന്

കൽപ്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് മെയ് ഒൻപതിന് രാവിലെ ഒന്‍പതിന് മാനന്തവാടി സർക്കാർ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്സിനേഷന് എത്തണം.

തുടർന്ന് വായിക്കുക...

പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം നാളെ 

കൽപ്പറ്റ: ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മെഗാ ക്വിസ് മത്സരം നാളെ രാവിലെ പത്ത് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡി സ്‌കൂള്‍, മാനന്തവാടി സർക്കാർ യു പി സ്‌കൂള്‍ (ബി.ആര്‍.സി ഹാള്‍), പനമരം ബ്ലോക്ക്…

തുടർന്ന് വായിക്കുക...

സൗജന്യ പരിശീലനം

പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടൂ വീലര്‍ മെക്കാനിക്കല്‍ പരിശീലനത്തിന് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8078711040, 8590762300

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും 

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, ബാണാസുര റിസോര്‍ട്ട്, മനസാ റിസോര്‍ട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും.

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ക്വട്ടേഷന്‍ ക്ഷണിച്ചു

വരദൂര്‍: വരദൂര്‍ എ.യു.പി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16…

തുടർന്ന് വായിക്കുക...

ക്വട്ടേഷന്‍ ക്ഷണിച്ചു

മൂപ്പൈനാട്: മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 14 ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി…

തുടർന്ന് വായിക്കുക...

“സ്പ‌ന്ദനം” മെഡിക്കൽ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന സഹായ പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു

മാനന്തവാടി: പ്രമുഖ ജീവകാരുണ്യ സന്നദ്ധ സംഘടനയായ "സ്പന്ദനം മാനന്തവാടി" വയനാട് ജില്ലയിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് പരിശീലന സഹായം നല്‌കുന്നു.…

തുടർന്ന് വായിക്കുക...

വനിതാ മോഡേൺ കഫ്റ്റീരിയ ഉദ്ഘാടനം ചെയ്തു

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്കായി അനുവദിച്ച മോഡേൺ കഫ്റ്റീരിയയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി…

തുടർന്ന് വായിക്കുക...

വൈദ്യുതി മുടങ്ങും

കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളല്‍, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം,…

തുടർന്ന് വായിക്കുക...

ലോക്സഭാ തെരഞ്ഞെടുപ്പ്; സ്വീപ്: വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളകക്ടര്‍ ഡോ. രേണുരാജ് വിതരണം ചെയ്തു. ഉറപ്പാണ് എന്റെ…

തുടർന്ന് വായിക്കുക...

ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിഐഎസ്'സിഇ നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. ഐഎസ് സി (ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ്…

തുടർന്ന് വായിക്കുക...

സുരഭിക്കവല കപ്പേളയിൽ തിരുനാളിന് തുടക്കമായി

പുൽപ്പള്ളി: മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള സുരഭി കപ്പേളയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാളിന് തുടക്കമായി. തിരുനാളിന്തുടക്കം കുറിച്ച് ഫാ.ജെസ്റ്റിൻ മൂന്നനാൽ…

തുടർന്ന് വായിക്കുക...

സുഗന്ധഗിരി മരം കൊള്ള: ഡിഎഫ്ഒയ്ക്ക് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി. സജീവിനെയും സ്‌ഥലം മാറ്റി

കൽപ്പറ്റ: സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി. സജീവിനെ സ്‌ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് സ്ഥലം…

തുടർന്ന് വായിക്കുക...

തുല്യത കോഴ്‌സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്‌സുകളിലേക്ക് മെയ് 31…

തുടർന്ന് വായിക്കുക...

പൊതുജനങ്ങൾക്ക് തുടർച്ചയായി ജാഗ്രത മുന്നറിയിപ്പുകൾ നൽകി കേരള പോലീസ് 

കൽപ്പറ്റ: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ…

തുടർന്ന് വായിക്കുക...

അന്നക്കുട്ടി [ 85] നിര്യാതയായി

കുറിച്ചിപ്പറ്റ: പറപ്പള്ളി അന്നക്കുട്ടി [ 85] നിര്യാതയായി. സംസ്കാ രം ഇന്ന് വൈകിട്ട് നാല് മണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. കോട്ടയം കുടമാളൂർ നടുവത്തെട്ട്…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
20240506 221514
മുട്ടിൽ: മാപ്പിള കല കൂട്ടായ്‌മയുടെ വാർഷിക സമ്മേളനവും അഖില കേരള മാപ്പിള കല ശില്‌പശാലയും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മജീദ്‌ കളപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി ...
20240506 221340
ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല ഫുട്ബോൾ പരിശീലനം ഹൈദരാബാദ് എഫ് സി താരം അലക്സ് സജി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകരായ ബിനു സി, ...
20240506 221112
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ, കുറുമണി, കോട്ടുകുളം, കക്കണംകുന്ന്, മുണ്ടക്കുറ്റി, മുണ്ടക്കുറ്റി മൂൺലൈറ്റ്, ചേരിയംകൊല്ലി, പകൽവീട്, കല്ലുവെട്ടുംതാഴെ, ബാങ്ക്കുന്ന്, നടമ്മൽഎന്നിവടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈദ്യുതി: 9 മണി വരെ ...
20240506 215007
കൽപ്പറ്റ: സമൂഹത്തിന് തലവേദനയായ മദ്യം, മയക്കു മരുന്ന് തുടങ്ങിയവയ്ക്ക് എതിരെ യോദ്ധാക്കളായി പ്രവർത്തിക്കാൻ ടീനേജേഴ്സിനെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാരോൻ ഫെലോഷിപ് ചർച്ച് സംഘടിപ്പിക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാംപ് ചാറ്റ് ജിപിഎൽ 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ പാസ്റ്റർ കെ.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ കോ ...
20240506 214818
കൽപ്പറ്റ: മെച്ചപ്പെട്ട വേതനവും അർഹമായ അവധിയും അനുവദിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി കൺവൻഷൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി എം സന്തോഷ് കുമാർ അധ്യക്ഷനായി. കെഎസ്എഫ്ഡബ്ല്യു ആൻഡ് ഇയു സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പി വാസുദേവൻ, ...
20240506 214620
വാകേരി: മത വിജ്ഞാനം സമൂഹത്തിന്റെ ധാർമ്മിക പുരോഗതിയെ അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് സമസ്‌ത വയനാട് ജില്ലാ അദ്ധ്യക്ഷനും കേന്ദ്രമുശാവറ അംഗവുമായ കെ.ടി ഹംസ മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് സുലൂക്ക് എന്നപേരിൽ നടത്തിവരുന്ന നവാഗത സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ...
20240506 213322
മാനന്തവാടി: മാനന്തവാടി നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പി. രാജൻ കവിത സമാഹാരം 'കുഞ്ഞാറ്റക്കിളികൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ കവയത്രി സിന്ധു ചെന്നലോടിന് നൽകി പ്രകാശനം ചെയ്‌തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി പുസ്‌തക പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ...
20240506 211512
ബത്തേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37)നെയാണ് ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 മെയ്‌ അഞ്ചിന് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത് ...
Img 20240506 185946
കൽപ്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് മെയ് ഒൻപതിന് രാവിലെ ഒന്‍പതിന് മാനന്തവാടി സർക്കാർ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ അനുബന്ധ രേഖകളുമായി അന്നേ ദിവസം വാക്സിനേഷന് എത്തണം ...
Img 20240506 185810
കൽപ്പറ്റ: ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മെഗാ ക്വിസ് മത്സരം നാളെ രാവിലെ പത്ത് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡി സ്‌കൂള്‍, മാനന്തവാടി സർക്കാർ യു പി സ്‌കൂള്‍ (ബി.ആര്‍.സി ഹാള്‍), പനമരം ബ്ലോക്ക് ...
Img 20240506 185624
പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ടൂ വീലര്‍ മെക്കാനിക്കല്‍ പരിശീലനത്തിന് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8078711040, 8590762300 ...
Img 20240506 180409
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനിലെ മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ ക്രഷര്‍, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍, ബാണാസുര റിസോര്‍ട്ട്, മനസാ റിസോര്‍ട്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും ...
Img 20240506 171447
വരദൂര്‍: വരദൂര്‍ എ.യു.പി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16 വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 9400789861 ...
Img 20240506 171103kk22si8
മൂപ്പൈനാട്: മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 14 ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം ...
Img 20240506 164140
മാനന്തവാടി: പ്രമുഖ ജീവകാരുണ്യ സന്നദ്ധ സംഘടനയായ "സ്പന്ദനം മാനന്തവാടി" വയനാട് ജില്ലയിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് പരിശീലന സഹായം നല്‌കുന്നു. കേരളത്തിലെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ പാലാ ബ്രില്ല്യന്റുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ അദ്ധ്യയന വർഷം പ്ലസ്‌ടു പരീക്ഷയിൽ മികച്ച ഗ്രേഡ് വാങ്ങിയവരും സാമ്പത്തികസാമൂഹ്യ ...
Img 20240506 163922
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്കായി അനുവദിച്ച മോഡേൺ കഫ്റ്റീരിയയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾ നിർവഹിച്ചു. വിവിധ പലഹാരങ്ങൾ, ജ്യൂസ് വിവിധതരം അച്ചാറുകൾ ലൈവ് ചിപ്സ്, എന്നിവയുടെ വിപണന കേന്ദ്രം ആയിട്ടായിരിക്കും ...
Img 20240506 163726
കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളല്‍, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മാടക്കുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു ...
Img 20240506 162911
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളകക്ടര്‍ ഡോ. രേണുരാജ് വിതരണം ചെയ്തു. ഉറപ്പാണ് എന്റെ വോട്ട് എന്ന സന്ദേശത്തോടെയാണ് ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന ബോധവ്തക്കരണ പരിപാടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിക്കുകയും ...
Img 20240506 142238
ന്യൂഡല്‍ഹി: സിഐഎസ്'സിഇ നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. ഐഎസ് സി (ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു. സിഐഎസ്സിഇ വെബ്സൈറ്റായ cisce.org, results.cisce.orgല്‍ ...
Img 20240506 140945
പുൽപ്പള്ളി: മുള്ളൻകൊല്ലി സെയ്ൻ്റ് മേരീസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള സുരഭി കപ്പേളയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റേയും വിശുദ്ധ യൂദാതദ്ദേവൂസിൻ്റേയും സംയുക്ത തിരുനാളിന് തുടക്കമായി. തിരുനാളിന്തുടക്കം കുറിച്ച് ഫാ.ജെസ്റ്റിൻ മൂന്നനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും നിരവധിപ്പേർ പങ്കു ചേർന്നു. മെയ് ഏഴ് മുതൽ 11 വരെ രാവിലെ 6.30ന് വിശുദ്ധ കുർബാനയും, ...
Img 20240506 135013
കൽപ്പറ്റ: സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി. സജീവിനെ സ്‌ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് സ്ഥലം മാറ്റം. കെ.പി. ജിൽജിത്തിനെ കൽപറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പതിനെട്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ...
Img 20240506 134721
കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ, പച്ച മലയാളം കോഴ്‌സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോട് കൂടിയാണ് അപേക്ഷിക്കാന്‍ അവസരം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത ...
Img 20240506 134336
കൽപ്പറ്റ: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം ...
Img 20240506 131110
കുറിച്ചിപ്പറ്റ: പറപ്പള്ളി അന്നക്കുട്ടി [ 85] നിര്യാതയായി. സംസ്കാ രം ഇന്ന് വൈകിട്ട് നാല് മണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. കോട്ടയം കുടമാളൂർ നടുവത്തെട്ട് കുടും ബാംഗമാണ്. മക്കൾ: ഫ്രാൻസിസ്, ഏലിക്കുട്ടി, പരേതനായ തോമസ്, ബാബു, പരേതനായ ബെന്നി, ജോൺസൺ, ജെസ്സി. മരുമക്കൾ: ലിസി കവന്നുകാട്ടിൽ, ജോസ് മുക്കണ്ടൽ, റോസ്'ലി മഴുവൻചേരി, ഓമന ...
Img 20240506 130010
പനമരം: ചീരവയൽ വാഴപ്പറമ്പിൽ മോളി, റീത്ത ബിനു എന്നിവരുടെ പുഞ്ചക്കൃഷി കൊയ്ത്തിന് തലേദിവസമിറങ്ങിയ കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടത്തിൽ രണ്ടണ്ണമാണ് വയലിൽ ഇറങ്ങി വിളവെടുപ്പിന് പാകമായ ഒരേക്കറോളം നെൽക്കൃഷി തിന്നും ചവിട്ടിയും നശിപ്പിച്ചത്. സമീപത്തെ വാഴക്കൃഷിയും കാട്ടാനക്കൂട്ടം അശേഷം നശിപ്പിച്ചു. കാട്ടാനയെ പേടിച്ച് ഈ ഭാഗത്ത് ഇത്തവണയിവരടക്കം നാല് ...
Img 20240506 125434
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിവിധ പദ്ധതികളിലെ വ്യാപക വീഴ്ചകൾ ചൂണ്ടിക്കാട്ടി ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് വന്നിരുന്നു. ഇതോടുകൂടി ലാപ്ടോപ്പ് വിവാദം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിൽ 27.66 ലക്ഷം രൂപ തിരിച്ചടക്കാനാണ് നിർദ്ദേശം. നഗരസഭയിൽ ലാപ്ടോപ്പ് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു. 2022-23 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ വിപണിയിൽ ...
Img 20240506 124908
തരുവണ: തരുവണ ഏഴാംമൈൽ' യുനൈറ്റഡ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് 2024 സീസൺ ഒന്ന് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിനിക്സ് ക്ലബ്ബ് ജേതാക്കളായി. ചാത്തോത്ത് മൊയ്തൂട്ടി ആൻ്റ് ഫാമിലി  സ്പോൺസർ, ചെയ്‌ത കപ്പ് അബ്ബാസ് കെ.കെ. കൈമാറി. ആറ്  ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റ്ഫൈനൽ മൽസരത്തിൽ ബ്ലാക്ക് സ്റ്റാർ എഫ്.സി.യെ പരാജയപ്പെടുത്തിയാണ് ഫിനിക്സ്സ് എഫ്.സി ജേതാക്കളായത്. മികച്ച ...
Img 20240506 124515
കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ ഹാജർ രേഖപ്പെടുത്താനും ഫോട്ടോയെടുക്കാനും തൊഴിൽ ആരംഭിച്ച സ്ഥ‌ലത്ത് എത്തണമെന്ന നിബന്ധന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപും വൈകുന്നേരം ജോലി കഴിഞ്ഞും കിലോമീറ്ററുകൾ നടക്കേണ്ട അവസ്‌ഥയാണ്. പൊരിവെയിലത്താണ് ഈ യാത്രയെന്നത് ശ്രദ്ധേയം. തോടുകളിലും മറ്റുമുള്ള പ്രവൃത്തികൾ കിലോമീറ്ററുകളോളം നീളും. തൊഴിലാളികൾ എന്നും ജോലിയാരംഭിച്ച സ്‌ഥലത്തുതന്നെ റിപ്പോർട്ട് ചെയ്യണം. ഇവിടെ ...
Img 20240506 124044
പുൽപള്ളി: പുൽപള്ളി കാരുണ്യ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ പുൽപള്ളി വനമൂലിക ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം സരോജിനി ചോലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡൻ്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലിപ് കുമാർ, വ്യാപാരി പ്രസിഡൻ്റ് മത്തായി ആതിര, ദേവസ്യ വേമ്പേനി, തങ്കമ്മ ജോസ്, ഓമനമോഹൻ, അർച്ചന എന്നിവർ സംസാരിച്ചു ...
Img 20240506 123713
കൽപറ്റ: മണിയങ്കോട് നെടുങ്ങോട് സ്വസ്തി നഗറിൽ തോട് ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയാകുന്നതിനിതുവരെ പരിഹാരമായില്ലെന്ന് നാട്ടുകാരുടെ പരാതി. 2018, 2019 വർഷത്തിലാണ് വീടുകൾക്ക് ഭീഷണിയായി സമീപത്തുള്ള തോട് വലിയ തോതിലിടിഞ്ഞത്. ചിലരുടെ വീടുകൾക്ക് സമീപം വരെ മണ്ണിടിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയിൽ നഗരസഭ 2020-21 വർഷം 500 മീറ്ററോളം കരിങ്കല്ല് കെട്ടിയിരുന്നു. ഇതിനിടെ നാട്ടുകാർ എംഎൽഎ, ജലസേചന വകുപ്പ് ...
Img 20240506 122149
പുൽപള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടുകളിലെ തടയണ നിർമാണം നടത്തി. എന്നാൽ ഇത് പൂർണമായും പാഴായ പണിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയരുന്നത്. തോടുകൾ പൂർണമായും വറ്റി വരണ്ടപ്പോഴണ് തെങ്ങോലയും മണ്ണുമുപയോഗിച്ചു ജലസംഭരണത്തിനു ചെറുതടയണകളുണ്ടാക്കുന്നത്. നല്ലൊരുമഴ പെയ്താൽ ഇവയല്ലാം മണൽത്തരി ശേഷിക്കാതെ ഒഴുകിപോകുമെന്നു നാട്ടുകാർ പറയുന്നു.വേനലിൽ തോടുകളിലെ നീരൊഴുക്കു നിലയ്ക്കുന്നതിനു മുൻപേ തടയണകൾ ...
Img 20240506 120736
നടവയൽ: പനമരം - ബീനാച്ചി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അവസാനമുണ്ടായത്. ഇതിൽ കാർ യാത്രികനായ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ചീങ്ങോട് അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി ചെലവഴിച്ച് നാല് വർഷം മുൻപ് വീതി കൂട്ടി ...
Img 20240506 090711
മാനന്തവാടി: എരുമത്തെരുവ് എലൈറ്റ് റോഡ് പരേതനായ ചോലയിൽ വിൻസെന്റിന്റെ ഭാര്യ ശോശാമ്മ നിര്യാതയായി. മക്കൾ മോളി, ബീന, റീന, ജോയി, മിനി, ഷീബ സംസ്‌കാരം വൈകുന്നേരം 4 മണിക്ക് മാനന്തവാടി സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ ...
Img 20240506 090458
ഗൂഡല്ലൂർ: നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് വേണമെന്നുള്ള നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി വർധിപ്പിച്ചു. അവധി ദിനമായ ഇന്നലെ ഊട്ടിയിലെവിടെയും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഉദ്യാനത്തിലും സഞ്ചാരികൾ കുറവായിരുന്നു.സീസൺ സമയത്ത് എല്ലാ ദിവസവും കനത്ത തിരക്ക് അനുഭവപ്പെടുന്നതാണ്. അവധി ദിനമായ ...
Img 20240505 205520
പുതുശേരിക്കടവ്:ക്രിസ്തുരാജാ ഇടവകയില്‍ എകെസിസി യൂണിറ്റ് രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം വികാരി ഫാ.പോള്‍ എടയകൊണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. എകെസിസി രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സംഘടനയുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ഭാരവാഹികളായി സണ്ണി മേച്ചേരി (പ്രസിഡന്റ്), റോബിന്‍സ് ചോക്കാട്ട്, ഗ്രേസി നെന്നാട്ട് (വൈസ് പ്രസിഡന്റുമാര്‍), സെലിന്‍ മേപ്പാടത്ത് (സെക്രട്ടറി), ലിജോ മാക്കിയില്‍ ...
Img 20240505 205453zpyqgrh
മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു ...
Img 20240505 205453
വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴിൽ തോട്ടുങ്കൽ, വെള്ളമുണ്ട ടവർ, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടെത്തുവയൽ, വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും ...
Img 20240505 205435
തലപ്പുഴ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എ. ആർ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ. പി ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ശേഷം പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു ...
Img 20240505 203209
കൽപ്പറ്റ: മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ (31) നെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2024 മെയ് നാലിന് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണിൽ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തതിലുള്ള വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ...
Img 20240505 202521
കൽപ്പറ്റ: പുളിയാർമല കോളനിയിലെ എം. വി മഹേഷിനെ(18)യാണ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കാണപ്പെട്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL.12.B.0369 നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ...
Img 20240505 201144
പടിഞ്ഞാറത്തറ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് വയനാട് ജില്ലയിൽ പരിശോധന കർശനമാക്കിയെങ്കിലും ബാണാസുര സാഗർ വിനോദ സഞ്ചാര കേന്ദ്രത്തിൽ നട്ടുച്ചയ്ക്കും തൊഴിലാളികൾ ജോലിയെടുക്കേണ്ടി വരുന്നതായി പരാതി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം പാലിക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. തൊഴിലാളികൾക്ക് പകൽ സമയം ...
Img 20240505 200240
തൊണ്ടർനാട് :വെള്ളമുണ്ട സ്വദേശികളായ കുനിയിൽ വീട്ടിൽ അബ്ദുൽ ജലീൽ(37), ചെറിയാണ്ടി വീട്ടിൽ ഷമീർ(37), മണിമ വീട്ടിൽ മുത്തലിബ്(31) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയായ അബ്ദുൾ ജലീൽ നിരവധി കേസുകളിൽ പ്രതിയാണ്. 2024 മെയ് നാല് വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി ഹോട്ടൽ നടത്തിപ്പു കാരിയായ ...
Img 20240505 163648
കല്‍പ്പറ്റ: എം.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയിലെ മുന്‍ ജില്ലാ ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ കല്ലങ്കോടന്‍ മൂസ ഹാജി, പയന്തോത്ത് മൂസ ഹാജി, വി.എ.മജീദ്, എം.കെ.സി.അഹമ്മദ് ഹാജി, അഡ്വ.കെ.അബ്ദുറഹിമാന്‍, വട്ടക്കാരി ഹംസ മുന്‍ ജില്ലാ സെക്രട്ടറിമാരായ നെല്ലോളി മജീദ്, നാസര്‍ കല്ലങ്കോടന്‍, അലവി വടക്കേതില്‍, ...
Img 20240505 163403
വൈത്തിരി: മാസസ് ഗ്രൂപ്പ് വയനാട്ടിൽ പ്രഖ്യാപിച്ച വേൾഡ് ട്രൈബൽ ടൂറിസം വില്ലേജിന്റെ ആദ്യപടിയായി മാസസ് നാഗ ഹെറിറ്റേജ് വില്ലേജിന്റെ ലോഗോ പ്രകാശം നാഗലന്റിൽ നടന്നു. ചടങ്ങിൽ നാഗലൻ്റ് ടൂറിസം മന്ത്രി ടെംജെൻ ഇംന അലോംഗും മാസസ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ യൂസഫ് അബ്‌ദുവും ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ പദ്ധതിക്കായി നാഗ ...
Img 20240505 163032
ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സന്ദർശകരുടെ തിരക്ക് കുറയ്ക്കാനായി ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പാസിനുള്ള നടപടികൾ നടന്നു വരുന്നതായി കലക്ടർ അറിയിച്ചു. ജില്ലയിലെ ടിഎൻ നാൽപ്പത്തിമൂന്ന് വാഹനങ്ങൾക്ക് ഇ- പാസ് ആവശ്യമില്ല. ജില്ലയിൽ താമസിക്കുന്നവർ തമിഴ്‌നാട്ടിലെ മറ്റി ജില്ലകളിൽ നിന്നും വാങ്ങിയ വാഹനങ്ങളുടെ രേഖകൾ ഊട്ടി ആർടിഒ ഓഫിസിൽ സമർപ്പിച്ച് ഇപാസ് വാങ്ങാവുന്നതാണ്. മെയ് ഏഴ് മുതൽ ...
Img 20240505 162832
കേണിച്ചിറ: ജൽ ജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ സ്ഥാപിച്ച ടാപ്പും, മീറ്ററുകളും വ്യാപകമായി മോഷണം പോകുന്ന തായി പരാതി. പൂതാടി പഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളായ അങ്ങാടിശ്ശേരി തൂത്തിലേരി പ്രദേശത്താണ് ഇരുപതോളം മീറ്ററുകളും ടാപ്പുകളും മോഷണം പോയത്. ജല ജീവൻ മിഷൻ അധികൃതർ കേണിച്ചിറ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്തംഗം ഒ.കെ ലാലു പറഞ്ഞു. പകലും ...
Img 20240505 162620
ഗൂഡല്ലൂർ: ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് എഴുപത്തിയഞ്ച് രൂപയുമാണ് ഉയർത്തിയത്. മുതിർന്നവർക്ക് അൻപത് രൂപയും കുട്ടികൾക്ക് മുപ്പത് രൂപയുമായിരുന്നു നിലവിലെ പ്രവേശന ഫീസ് നിരക്ക്. ഊട്ടി റോസ് ഷോയുടെയും, കൂനൂരിലെ പഴമേളയുടെയും നിരക്കുകളും വർധിപ്പിച്ചു. മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് ...
Img 20240505 162430
മാനന്തവാടി: സാമൂഹ്യ സേവന - ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ സന്ദനം മാനന്തവാടിയുടെ ധനശേഖരണാർത്ഥം മെയ് 24ന് സെന്റ് പാട്രിക്സ് സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ പ്രമുഖനടൻ സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന 'സ്പ‌ന്ദനോൽസവം 2024' ൻ്റ ബ്രോഷർ പ്രകാശനം നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി നിർവഹിച്ചു. സ്‌പന്ദനം പ്രസിഡന്റ് ഫാ. വർഗ്ഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ ...
Img 20240505 144258
വെള്ളമുണ്ട: യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ വനിതാ ചാരിറ്റബിൾ സൊസൈറ്റിയുടെയും കെ. എസ്. എസ്. പി.യു വനിതാവേദിയുടെയും നീതി വേദിയുടെയും അച്ചാണി കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തിൽ, കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിജയമ്മ യേശുദാസ് ...
Img 20240505 143638
കൽപറ്റ: 2022 ൽ ഷാർജ ബുക് ഫെയറിൽ പ്രസിദ്ധ സാഹിത്യകാരൻ എൻ. പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്ത എഞ്ചിനീയർ പി.മമ്മതു കോയയുടെ “ഹജ്ജ് യാത്ര, ഓർമകൾ, അനുഭവങ്ങൾ” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.ഉണ്ണീൻ നിർവഹിച്ചു. സാഫി കോളജ് പ്രിൻസിപ്പൽ പ്രൊഫ: ഇ.പി. ഇമ്പിച്ചിക്കോയ ഏറ്റു വാങ്ങി ...