November 15, 2025

സിവിൽ സർവ്വീസ് മേഖലയിൽ അനന്ത സാധ്യതകളെന്ന് കലക്ടർ എസ്.സുഹാസ്

0
IMG_20171019_155800

By ന്യൂസ് വയനാട് ബ്യൂറോ


സിവിൽ സർവ്വീസ് മേഖലയിൽ ജില്ലയിലെ വിദ്യാർത്ഥികൾക്ക് അനന്തസാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടു. സിവിൽ സർവീസ് മേഖലയിലെ അവസരങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുക്കുവഴികളേക്കാൾ കഠിനാദ്ധ്വാനമാണ് ലക്ഷ്യം നേടാനുളള ഫലപ്രദമായ മാർഗ്ഗമെന്ന് തിരുവനന്തപുരം ജില്ലാ സബ്കളക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു. ഡയറ്റ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.പി.ലക്ഷ്മണൻ, ICS സിവിൽ സർവ്വീസ് അക്കാദമി ഡയറക്ടർ ബിജു തങ്കപ്പൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വികാസ്പീഡിയ സ്റ്റേറ്റ് കോർഡിനേറ്ററും മാധ്യമപ്രവർത്തകനുമായ സി.വി.ഷിബു മോഡറേറ്ററായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *