November 15, 2025

കർണാടക അതിർത്തിയിൽ വീണ്ടും കഞ്ചാവ് വേട്ട.

0
IMG-20171020-WA0000

By ന്യൂസ് വയനാട് ബ്യൂറോ

 കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍
മാനന്തവാടി> തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍  കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. തൃശ്ശൂര്‍ ചെന്താപ്പിന്നി അന്നിക്കല്‍ വീട്ടില്‍ എ വി സുനു വില്‍സന്‍ (27)  ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 5 കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ   ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യബസില്‍   നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.  തൃശൂര്‍ ആസ്ഥാനമായി കഞ്ചാവ് വില്‍പ്പന  നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  ടി അനില്‍കുമാര്‍,  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി കൃഷ്ണന്‍ കുട്ടി, സന്തോഷ് കൊമ്പ്രാന്‍കണ്ടി, ടി എസ് പ്രിന്‍സ്, സജിമാത്യു, ഡ്രൈവര്‍ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ്‌ ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *