June 16, 2025

ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0
07-1-1

By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:ചെമ്പ്രഎസ്റ്റേറ്റ് മാനേജ്‌മെന്റിന്റേയും സര്‍ക്കാരിന്റേയും തൊഴിലാളി ദ്രോഹനടപടിക്കെതിരെ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കുതുമായി ബന്ധപ്പെട്ട് തൊഴില്‍മന്ത്രിയുടേയും കല്‍പ്പറ്റ എം.എല്‍.എ.യുടേയും സാന്നിദ്ധ്യത്തില്‍ നട ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ വ്യവസ്ഥകള്‍ നാലുമാസമായിട്ടും നടപ്പിലാക്കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സഹായിക്കു നിലപാടുകളുമായിട്ടാണ് മുന്നോട്ടുപോകുന്നത്.ഇത്തരം കാരണങ്ങളാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട്കൊണ്ടിരിക്കുകയാണ്.സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെുന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.ധര്‍ണ്ണ ഐ.എന്‍.ടി.യു.സി.ജില്ലാപ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി.സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.എന്‍.ഒ.ദേവസ്യ (എച്ച്.എം.എസ്),പി.കെ.മുരളീധരന്‍(ബി.എം.എസ്),എന്‍.വേണുഗോപാല്‍(പി.എല്‍.സി.),ബി.സുരേഷ്ബാബു,അച്ചുതന്‍,എം.ബാലകൃഷ്ണന്‍,ഒ.ഭാസ്‌ക്കരന്‍,ടി.എ.മുഹമ്മദ്,രാജുപൊന്ദമാടി,എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് ശ്രീരാമന്‍,ജഗേശ്വരന്‍,ശ്രീനി,ഓടത്തേട് മുഹമ്മദ്,ആലി,ബസവരാജ്,ഇന്ദിര,ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *