May 16, 2024

അന്തിയുറങ്ങാൻ ഇടമില്ലാതെ രണ്ട് അനാഥ കുട്ടികൾ: കരുണയില്ലാതെ പഞ്ചായത്തധികൃതർ

0
Img 20171006 Wa0122

ഭയപാടിൽ അന്തിയുറങ്ങാൻ കഴിയാതെ രണ്ട് അനാഥ കുട്ടികൾ,കരുണ കാണിക്കാതെ പഞ്ചായത്തധികൃതർ.

       കാട്ടിക്കുളം: അഞ്ച് വർഷം മുൻപ് പിതാവും മാതാവും നഷടപെട്ടതോടെയാണ് അപ്പപാറ അരമംഗലം രമ്യയും സഹോദരൻ രജീഷും അനാഥരായത്’ പേടിയില്ലാതെ സുരക്ഷിതമായ് അന്തിയുറങ്ങാൻ പോലുസാധിക്കാത്ത സ്ഥിതിയാണ് ഇവർക്കുള്ളത് പൊട്ടിപൊളിഞ്ഞ വാതിലും ഏത് സമയത്തും വീഴാറായ ഷെഡുമാണ് ഇവർക്കുള്ളത് നിരവതി തവണ ഒരു വീടിന് വേണ്ടി അധികൃരുടെ വാതിൽ മുട്ടിയിട്ടും വേണ്ടപെട്ടവർ തിരിഞ്ഞു നോക്കുന്നില്ലന്ന് രമ്യ പറയുന്നു കഴുക്കോലും പട്ടികയുമെല്ലാചിതലരിച്ച് തീർന്നു കൊണ്ടിരിക്കുകയാണ് പുതിയ ലൈഫ്മിഷൻ ഭവനപദ്ധതിയിലും വീടില്ലായതോടെ എന്ത് ചെയ്യുമെന്നറിയാതെ നിരാശയിലാണ് ഇവർ.രണ്ടേക്കറും അതിൽ കൂടുതൽ ഭൂമിയുള്ളവർ,അഞ്ച് സെന്റ് സ്ഥലം കുടുംബത്തിലെ മറ്റൊരാളുടെ പേരിൽ റെജിസ്റ്റർ ചെയ്താണ് അധികൃതരുടെ ഒത്താശയോടെ വീട് വാങ്ങിയെടുക്കുന്നത്. ‘കടുത്ത ദാരിദ്രത്തിലും പ്ലസ്ടു വരെ രമ്യയും പത്താം ക്ലാസ് വരെ രജിഷും പഠിച്ചിട്ടുണ്ട് പ്രായത്തിനൊത്തുള്ള വളർച്ചയോ മാനസീക ശേഷിയോ രജീഷിനില്ല അടച്ചൊറപ്പുള്ള ഒരു വീടിനായ് മനുഷ്യാവകാശ കമ്മീഷനേയും ജില്ലാ കലകടറേയും സമീപിക്കുമെന്നാണ് രമ്യ പറയുന്നത് പഞ്ചായത്തധികൃതരുടെ കനിവിൽ പ്രതിക്ഷ നഷടപെട്ടെന്നും ഇവർ പറയുന്നു,നിലവിലെ വാർഡ് അംഗങ്ങളും മുൻ വാർഡ് മെംബർമാരും മറ്റ് രാഷ്ട്രിയ നേതാക്കളും മണിമാളികയിൽ താമസിക്കുമ്പോൾ ഈ അനാഥ കുട്ടികൾക്കും അന്തിയുറങ്ങാൻ വീട് ലഭിക്കുന്നതിനായി ഇടപെടാൻ സമൂഹം പ്രതികരിക്കാൻ ഒരു പാട് വൈകി പോയി അപ്പപാറ രണ്ടാം വാർഡ് മെംബറുടെ മറുപടിയിങ്ങനെ മാർച്ചിൽ പുതിയ വീട് വരും അപ്പോൾ പരിഹരിക്കാം മെന്നാണ് ആകെ പ്രഖ്യാപിച്ചത് ലൈഫ്മിഷൻ ഭവന പദ്ധതിയാണ് പിന്നെവിടെയാണ് പുതിയ വീട് മാർച്ചിൽ വരാനുള്ളത്

എന്നാൽ ഇവർക്ക് മാനദണ്ഡപ്രകാരം വീട് അനുവദിക്കാൻ കഴിയാത്തതിനാൽ കുട്ടികളിൽ നിന്ന് അപേക്ഷ ഒപ്പിട്ട് വാങ്ങി താൻ തന്നെയാണ് ജില്ലാ കലക്ടർക്ക് സമർപ്പിച്ചതെന്ന് പ്രദേശത്തെ ഗ്രാമ പഞ്ചായത്തംഗം ന്യൂസ് വയനാടിനോട് പറഞ്ഞു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *