May 18, 2024

ആദിവാസി വിദ്യാർത്ഥികൾ യാത്രാ സൗകര്യം നിഷേധിക്കുന്നു: പരാതികൾക്ക് പുല്ലുവിലയെന്ന് അമ്മമാർ

0
Img 20180313 123842 1
ആദിവാസി വിദ്യാർത്ഥികൾ യാത്രാ സൗകര്യം നിഷേധിക്കുന്നു: പരാതികൾക്ക് പുല്ലുവിലയെന്ന് അമ്മമാർ
കൽപ്പറ്റ:
മീനങ്ങാടി സി സി പൂതാനം ഗവ. എൽ പി  സ്കൂളിലേക്ക്  ആദിവാസി വിദ്യാർത്ഥികൾക്ക്  വാഹന സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലന്ന് മീനങ്ങാടി പാതിരിപ്പാലം ആവയൽ കോളനിയിലെ അമ്മമാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആവയൽ മുള്ളുകുറുമ കോളനിയിലെ 13 കുട്ടികളാണ് സി.സി. ഗവ: എൽ.പി. സ്കൂളിലേക്ക് പോകുന്നത്. സ്കൂളിലേക്ക് വാഹനം ഉറപ്പ് നൽകിയാണ് ഇത്രയും കുട്ടികളെ ചേർത്തത്. എന്നാൽ വാഹനം ഒരുക്കാൻ നടപടി ഉണ്ടായിട്ടില്ല .വാഹന സൗകര്യം ഒരുക്കാത്തതിനാൽ രണ്ട് കിലോമീറ്ററോളം  ഇത്രയും കുട്ടികൾ നടന്ന്    പോകേണ്ട അവസ്ഥയിലാണ്.   വാഹന സൗകര്യം ഒരുക്കിയില്ലങ്കിൽ കുട്ടികളുടെ പഠനം നിർത്തേണ്ട അവസ്ഥയാണെന്നും ഇവർ പറഞ്ഞു .
നിലവിൽ രക്ഷിതാക്കൾ ഏർപ്പെടുത്തിയ ഓട്ടോ റിക്ഷയിലാണ് കുട്ടികളെ കൊണ്ടു പോയി കൊണ്ടിരുന്നത്. മാതാപിതാക്കൾ കൂലിപ്പണിയെടുത്ത് 400 രൂപ വീതം നൽകിയിരുന്നു. എന്നാൽ അടുത്ത കാലത്തായി തൊഴിലാല്ലാതായതോടെ ഈ പണം കുടിശ്ശികയായതോടെ ഉണ്ടായിരുന്ന സൗകര്യം നിലച്ചു.. ഈ തുക പഞ്ചായത്ത് അധികൃതരോ ഗോത്ര സാരഥി പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ്ഗ വികസന വകുപ്പോ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്ന് ഇവർ പറഞു. കേന്ദ്ര- കേരള സർക്കാരുകൾ ആദിവാസികൾക്ക് ' വേണ്ടി ചിലവഴിക്കുന്ന ഫണ്ട് കോടികളുടേതാണങ്കിലും ഇത്തരം അടിസ്ഥാന കാര്യങ്ങൾക്ക് പോലും നീതി നിഷേധമാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ളത്.  മഴക്കാലത്ത് ചോർന്നൊലിക്കുന്ന സി.സി. ഗവ: എൽ.പി.സ്കൂൾ റിപ്പയർ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *