May 18, 2024

വനിതാ കമ്മീഷന്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസ് രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും

0
സംസ്ഥാന വനി താ കമ്മീഷന്റെ കോഴി ക്കോട് റീജ്യണല്‍ ഓഫീസ് രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍
പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോഴി ക്കോട്, വയനാട് ജില്ലകളി ലുള്ള വര്‍ക്ക്
റീജ്യണല്‍ ഓഫീസ് ഉപകാരപ്രദമാകും. ഓഫീസിന്റെ സ്ഥലം സംബന്ധിച്ച് കോഴി ക്കോട്
ജില്ലാ കളക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും റീജ്യണല്‍ ഓഫീസുകള്‍ ആരംഭിക്കുമെന്നും വനി താ കമ്മീഷന്‍ മെഗാ അദാലത്തിനായി വയനാട് എത്തിയ അധ്യക്ഷ പറഞ്ഞു. 
 ഏപ്രില്‍ 30, മേയ് ഒന്നു മുതല്‍ നാലു വരെ തീയതി കളില്‍ വയനാട്ടിലെ ആദിവാസി
സ്ത്രീകള്‍ക്കായി അഞ്ച് ബോധവത്കരണ സെമിനാറുകള്‍ കമ്മീഷന്‍ സംഘടി പ്പിക്കും.
ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകളായ മീനങ്ങാടി, നൂല്‍ പ്പുഴ, തി രുനെല്ലി, പനമരം, പൂതാടി എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നട ക്കുക. അവി വാഹി തരായ അമ്മമാര്‍ക്ക് വനിതാ കമ്മീഷന്‍ നിയമ സഹായം നല്‍ കും. ആവശ്യ മെങ്കില്‍ ഡി. എന്‍. എ പരിശോധയ് ക്കുള്ള സഹായവും ലഭ്യമാക്കും. അടുത്ത വനിതാ ദിനത്തിനു മുമ്പ് സ്ത്രീകളെ
ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പദ്ധതി കള്‍ ആസൂത്രണം ചെയ് ത് ന ട പ്പാക്കും.
സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പഠിക്കുന്ന തി ന് പ്രത്യേക പഠന സംഘത്തെ നിയോഗിക്കുമെന്നും വനി താ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *