May 17, 2024

തുടി വാര്‍ഷികം: സെമിനാര്‍ 26നു കല്‍പറ്റ എം.ജി.ടി ഹാളില്‍

0
കല്‍പറ്റ:ഏച്ചോം തുടി ആദിവാസി നാട്ടറിവ് പഠന കേന്ദ്രം 22-ാം വാര്‍ഷികം 29നു തുടി കലാകേന്ദ്രത്തില്‍ ആഘോഷിക്കും. ആദിവാസി ഗ്രാമോത്സവും വട്ടക്കളി മത്സരവും ആഘോഷത്തിന്റെ ഭാഗമാണെന്ന് തുടി ഡയറക്ടര്‍ ഫാ.ബേബി ചാലില്‍, സംഘാടക സമിതി കണ്‍വീനര്‍ എന്‍.ഷിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തിനു മുന്നോടിയായി അതിജീവനം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ 26 നു രാവിലെ 10നു കല്‍പറ്റ എം.ജി.ടി ഹാളില്‍ സെമിനാര്‍ നടത്തും. കല്‍പറ്റ നാരായണന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.കെ. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സെമിനാറില്‍ പട്ടികവര്‍ഗ സമുദായങ്ങളില്‍നിന്നുള്ള അറുപതില്‍പ്പരം നേതാക്കള്‍ പങ്കെടുക്കും. 
ആദിവാസി മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ ഗോത്രപൂജ നടത്തി കൊടി ഉയര്‍ത്തുന്നതോടെയാണ് വാര്‍ഷികാഘോഷത്തിനു തുടക്കം. ഉച്ചകഴിഞ്ഞ് രണ്ടിനു വട്ടക്കളി മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചിനു സാംസ്‌കാരിക സമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍ അധ്യക്ഷത വഹിക്കും. തൃശിലേരിയിലെ പി.കെ. കരിയനും സംഘവും ഗദ്ദികയും അട്ടപ്പാടി ആദിവാസിസംഘം ആട്ടംപാട്ടും കൈകൊട്ടിക്കളിയും താമരശേരി ദാമോദരന്‍ ആശാനും സംഘവും കോല്‍ക്കളിയും വിവിധ ആദിവാസി വിഭാഗങ്ങളുടെ തനത് കലാരൂപങ്ങളും അവതരിപ്പിക്കും. തുടി കലാസംഘത്തിന്റെ ഗാനമേള, നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടാകും. തുടി പ്രവര്‍ത്തകരായ സി.കെ. സരിത, ആര്‍.എന്‍. ബാബു എന്നിവരും പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *