May 17, 2024

കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരം: വ്യത്യസ്ത സമര രീതിയുമായി ഏകതാ പരിഷത് .

0
Img 20180503 Wa0005
കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി സ്വന്തം ഭൂമിക്ക് വേണ്ടി പോരാട്ടം നടത്തുന്ന തൊണ്ടർനാട് കാത്തിരത്തിനാൽ കുടുംബത്തിന് ഐക്യദാർഢ്യവുമായി  ഏകതാ പരിഷത് . കാഞ്ഞിരത്തിനാൽ ജെയിംസ് വയനാട് കലക്ട്രേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം ആയിരം ദിവസം പൂർത്തിയാകുന്നു മെയ് ഏഴിന് ഏകതാ പരിഷത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കലാകാരൻമാർ അണിചേരുന്ന പ്രതിഷേധ ചിത്ര രചന നടക്കും. 

   ഗാന്ധിജി സന്ദർശനം നടത്തിയ പുളിയാർ മലയിൽ നിന്ന് കലക്ട്രേറ്റിലേക്ക്  പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .ഏകതാ പരിഷത് അധ്യക്ഷൻ രാജാജി അടക്കം നിരവധി പ്രമുഖർ പദയാത്രയിൽ പങ്കെടുക്കും.'
      
        ഇത് എന്റെ മണ്ണ്, മനസ്സ്, ഭൂമി, ആകാശം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ചിത്രരചനയും  പദയാത്രയും. തുടർന്ന് പ്രതിഷേധക്കാർ  ഒരു ദിവസം മുഴുവൻ ജെയിംസിനൊപ്പം   കലക്ട്രേറ്റ് പടിക്കൽ സമരമിരിക്കുമെന്ന് ഭാരവാഹികളായ വിനോദ് ഗോപാലൻ, ചാക്കോ മാത്യൂ എന്നിവർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *