May 17, 2024

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ജില്ലയില്‍ 15.6 കോടി വിതരണം ചെയ്തു

0
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ ജില്ലയ്ക്ക് റെക്കോര്‍ഡ് നേട്ടം. സഹകരണ വകുപ്പാണ് പെന്‍ഷന്‍ വിതരണം ഏറ്റെടുത്തത്. കര്‍ഷക പെന്‍ഷന്‍, വിധവാ
പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ
പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി 15,61,70000/- രൂപയാണ് വിതരണം ചെയ്തത്. 35073
പേര്‍ക്കാണ് ജില്ലയിലെ 29 സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്‍ഷന്‍ എത്തിച്ചത്.. ജില്ലയിലെ കെ.എ സ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശ്ശിക നാല് സഹകരണ സംഘങ്ങളിലൂടെ
ആദ്യഘട്ട ത്തില്‍ 322 പേര്‍ക്കായി 16336462 രൂപയും രണ്ടാം ഘട്ടത്തില്‍ 314 പേര്‍ക്കായി
4260857 രൂപയും വിതരണം ചെയ്തു.
ഇതര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും 25 സഹകരണ
സംഘങ്ങള്‍ 20 കുട്ടികള്‍ക്ക് 5000 രൂപയുടെ സൗജന്യ പുസ്തക കൂപ്പണുകളും 1,25,000
രൂപയുടെ പുസ്തകങ്ങളും വിതരണം ചെയ്തു.
ജില്ലയിലെ പ്രാഥമിക സംഘങ്ങളില്‍ അംഗങ്ങളായ കൃഷിക്കാര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിനുള്ള റുപേ കിസാന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി. 2016-17 വര്‍ഷത്തില്‍ പ്രാഥമിക
കാര്‍ഷിക വായ്പാ സംഘങ്ങളിലെ 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും 25000 രൂപയില്‍
താഴെ വായ്പ എടുത്തിട്ടുള്ളവരുമായ കര്‍ഷകര്‍ക്ക് അടച്ചുതീര്‍ത്ത വായ്പയുടെ
5% ധനസഹായം അനുവദിച്ചു. അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കോസ്റ്റ് റിലീഫ് സ്‌കീം പ്രകാരമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7500000/- രൂപയും 2017-18 വര്‍ഷത്തില്‍
3500000/- രൂപയും അനുവദിച്ചത്.
പ്ലാന്‍ ഫണ്ട് ഇനത്തില്‍ 2016-17 വര്‍ഷത്തില്‍ 14475986/ രൂപയും 2017-18 വര്‍ഷത്തില്‍
126.68 ലക്ഷം രൂപയും ഉത്തേജന പലിശയിനത്തില്‍ 9542 രൂപയും അനുവദിച്ചു.
സംസ്ഥാനത്തെ ഓരോ ജില്ല കളിലും പരമാവധി നീതി സ്റ്റോറുകളും നീതി മെഡിക്കല്‍
സ്റ്റോറുകളും ആരംഭി ക്കണമെന്ന സഹകരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്ര കാരം ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കീഴിലും മറ്റ് സഹകരണ സംഘങ്ങളുടെ കീഴിലുമായി 4 നീതി സ്റ്റോറുകളടക്കം 4 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിച്ചു.
കേരള സഹകരണ കടാശ്വാസ പദ്ധതിയുടെ ജില്ലയില്‍ ആനു കൂല്യത്തിന് അര്‍ഹരായവര്‍ക്ക് 1 കോടി 23 ലക്ഷം രൂപ വിതരണം ചെയ്തു. 
സഹകരണ നിക്ഷേപ സമാഹരണം
സഹകരണ സംഘങ്ങള്‍ വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ ജില്ല കൈവരിച്ചത് ഉയര്‍ന്ന
നേട്ടം. ജില്ലയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് 100 കോടി രൂപ യായിരുന്നു.
രണ്ടു മാസം കൊണ്ട് 138 കോടി 84 ലക്ഷം നിക്ഷേപം സമാഹരിക്കാന്‍ കഴിഞ്ഞു. ജില്ലാ
സഹകരണ ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും എംപ്ലോയീസ്
സഹകരണ സംഘങ്ങളും ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *