May 17, 2024

മന്ത്രിസഭാ വാര്‍ഷി കം; മെഗാ എക്‌സിബിഷനില്‍ നൂറോളം സ്റ്റാളുകള്‍

0
* എസ്.കെ.എം.ജെ യില്‍ മെയ് ഏഴിനു തുടങ്ങും.വൈകീട്ട് ആറുമുതല്‍ സാംസ്‌കാരിക
പരിപാടികള്‍
* വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍
 സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനമേള മെയ് ഏഴുമുതല്‍
13 വരെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങും. വാര്‍ഷികാഘോഷത്തിന്റെ
വിളംബരജാഥ മെയ് അഞ്ചിനു വൈകീട്ട് കല്‍പ്പറ്റ നഗരത്തില്‍ നടക്കും.
ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന വിളംബരജാഥ വൈകീട്ട് നാലിനു സിവില്‍
സ്‌റ്റേഷന്‍ പരിസരത്ത് തുടങ്ങി ട്രാഫിക് ജങ്ഷനില്‍ സ മാപിക്കും. കുടുംബശ്രീ ജില്ലാ
മിഷന്റെ പാട്ടുവണ്ടി അഞ്ചുമുതല്‍ എട്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.വയനാട് കവാടമായ ലക്കിടി, പ്രധാന ടൗണുകളായ കല്‍പ്പറ്റ, മാനന്തവാടി,
സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പ ള്ളി, മീനങ്ങാടി, പനമരം എന്നിവിടങ്ങളില്‍ വാര്‍ഷികാഘോഷ
പരിപാടിയുടെ വിശദാംശങ്ങള്‍ നല്‍കി കമാനങ്ങള്‍ സ്ഥാപിക്കും. സ്‌പോര്‍ട്‌സ്
താരങ്ങളെ ഉള്‍പ്പെടുത്തി മെയ് അഞ്ചിന് മാരത്തണ്‍, സൈക്കിള്‍ റാലി എന്നിവ സംഘടിപ്പിക്കും.
രാവിലെ ഒമ്പതിന് കാക്കവയലില്‍ നിന്നും തുടങ്ങി കല്‍പ്പറ്റ എ സ്‌കെ.എം.ജെ
സ്‌കൂള്‍ വരെയാണ് മാരത്തണും സൈക്കിള്‍ റാലിയും നടക്കുക. ജില്ല യിലെ എല്ലാ പഞ്ചായത്തുകളിലും മന്ത്രിസഭാ വാര്‍ഷിക പരിപാടി കളെക്കുറിച്ച് 10 ബാനറുകള്‍ തയ്യാറാക്കി
പ്രദര്‍ശി പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
എക്‌സിബിഷനോടനുബന്ധിച്ച് ദിവസവും വൈകീട്ട് 6 മുതല്‍ വിവിധ
കലാസാംസ്‌കാരിക പരിപാടികള്‍ നടത്തും. ഏഴിന് മാതാ പേരാമ്പ്രയുടെ ഫ്യൂഷന്‍
ഷോയോടെയാണ് സാംസ്‌കാരിക പരിപാടികള്‍ തുടങ്ങുക. എട്ടിന് ഗോത്രകലാസംഘം
വയനാട് (തുടിതാളം) നാടന്‍പാട്ട് അവതരിപ്പിക്കും. ഒമ്പതിന് കണ്ണൂര്‍ ഫോക്‌ലോര്‍
അക്കാദമിയുടെ മുടിയേറ്റ് അവതരിപ്പിക്കും. ഇതിനുശേഷം നേര് നാടകവേദിയുടെ സ്റ്റേജ്
ഷോ ഉണ്ടാകും.. 10ന് ബാബുരാജ് നൈറ്റ് അരങ്ങേറും. 11ന് മോയിന്‍കുട്ടി വൈദ്യര്‍
അക്കാദമിയുടെ ഇശല്‍ ഇമ്പം പ്രോഗ്രാം. 12ന് കുടുംബശ്രീയുടെ റോസി തിയേറ്റര്‍
പരിപാടി അവതരിപ്പിക്കും. 13ന് കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഗാനമേള.
കലാപരിപാടികളുടെ റിഹേഴ്‌സല്‍ എസ്‌കെഎംജെ സ്‌കൂള്‍ ഹാളില്‍ നടക്കും. ഏഴു മുതല്‍
13 വരെ എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകളുണ്ടാവും., ഏഴിന്
പൊതു വിദ്യാഭ്യാസ സംരക്ഷണം, എട്ടിന് ഐടിഡിപി, ഒമ്പതി ന് ഹരിതകേരളം, 10ന്
ഡിടിപി സിയുടെ പൊതുസെമിനാര്‍ ,11ന് ആര്‍ദ്രം സെമിനാര്‍, 12ന് കുടുംബശ്രീ, 13ന്
ലൈഫ് പദ്ധതി സെമിനാറുകള്‍ നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *