May 19, 2024

സ്വച്ഛ് ഭാരത് മിഷന്‍ – സമ്മര്‍ ഇന്റേണ്‍ഷിപ്പ്

0
ജില്ലയിലെ യുവജനങ്ങള്‍ക്കും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ശുചിത്വ
അവബോധം വളര്‍ത്തുന്നതിനായി സ്വച്ഛ് ഭാരത് മിഷന്റെ നേതൃത്വത്തില്‍ സമ്മര്‍
ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂലൈ 31 വരെ 100 മണിക്കൂര്‍ മാലിന്യ
സംസ്‌കരണം, വിവിധങ്ങളായ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍
എന്നിവയില്‍ ഏര്‍പ്പെട്ടുകൊണ്ട് പങ്കാളിയാകാം, ഇന്റേണ്‍ഷിപ്പ് വിജയകരമായി
പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.ജി.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക്, മികച്ച
പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ-സംസ്ഥാന-ജില്ലാ തലത്തില്‍ ക്യാഷ് അവാര്‍ഡുകള്‍
എന്നിവ നല്‍കും. ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണ ഉപാധികള്‍
പരിചയപ്പെടുത്തുക, അജൈവ മാലിന്യ ശേഖരണം, പൊതുജന പങ്കാളിത്തത്തോടെ
വൃത്തിയാക്കല്‍, കിണര്‍ ശുചീകരണം, റീചാര്‍ജ്ജംഗ്, ഗ്രീന്‍ പ്രോട്ടോകോള്‍
പ്രവര്‍ത്തനം, ജലസ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കാം. മികച്ച പ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ 2 ലക്ഷം വരെയും സംസ്ഥാന
തലത്തില്‍ 50,000 രൂപ വരെയും ജില്ലാ തലത്തില്‍ 30,000 രൂപ വരെയും ക്യാഷ്
അവാര്‍ഡ് നല്‍കും എന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0120 220 5031 എന്ന ടോള്‍ഫ്രീ നമ്പറില്‍ മിസ്‌കോള്‍
ചെയ്യാവുന്നതും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍
http://sbsi.mygov.in
  എന്ന
പോര്‍ട്ട് വഴി ജൂണ്‍ 15 നകം നടത്താവുന്നതുമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *