April 30, 2024

പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും’ ഓണ്‍ലൈന്‍ കാംപയിന്‍ തുടങ്ങി

0
05
പരിസ്ഥിതി സാക്ഷരതയ്ക്കായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാംപയിന്‍ തുടങ്ങി. തദ്ദേശസ്ഥാപനങ്ങളില്‍ പരിസ്ഥിതി പഠനക്ലാസുകളും ഇതോടൊപ്പം നടക്കും. യുവാക്കളില്‍ ഉള്‍പ്പെടെ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി 'പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും' എന്ന പേരിലാണ് കാംപയിന്‍. ജില്ലയില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ അടക്കം ഒരു ലക്ഷത്തിലധികം പേര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാംപയിനില്‍ പങ്കാളികളാവും. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം  'പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും' എന്ന ഫ്രെയിം നല്‍കിയാണ് പരിപാടിക്ക് തുടക്കമായത്. 
കലക്ടറേറ്റിലെ ആര്‍ടിഒ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ മിനി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ഉദയകുമാര്‍, ജാഫര്‍ ക്ലാസെടുത്തു. ആര്‍ടിഒ വി സജിത്ത്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംസാരിച്ചു. പ്രേരക്മാര്‍, സാക്ഷരതാ ക്ലാസ് കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *