April 30, 2024

കരാത്തെയിൽ രാജ്യത്തെ ആദ്യ റെഡ് ബെൽറ്റ് വയനാട് മീനങ്ങാടി സ്വദേശി രവീന്ദ്രന്.

0
Red Belt Reveendran

ഭാരതത്തിലെ ആദ്യ കരാത്തെ റെഡ് ബെല്‍റ്റുമായി രവീന്ദ്രന്‍
കല്‍പ്പറ്റ: ഭാരതത്തിലെ ആദ്യ കരാത്തെ റെഡ്‌ബെല്‍റ്റുമായി വയനാട് മീനങ്ങാടി സ്വദേശി എം.എസ്.രവീന്ദ്രന്‍.ഒക്കിനാവന്‍ ഷോറിന്‍ മത്‌സി ബയാഷി റിയു കരാത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടറാണ് ഹെന്‍ഷി എം.എസ്.രവീന്ദ്രന്‍. ജപ്പാനിലെ ഒക്കിനാവയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയില്‍നിന്നുള്ള ആദ്യ കരാത്തെ റെഡ്‌ബെല്‍റ്റ് രവീന്ദ്രന് സ്വന്തമായത്. പത്താം വയസ്സില്‍ തുടങ്ങിയ പരിശീലനം 50ാം വയസ്സിലും രീവന്ദ്രന്‍ തുടരുന്നു. 50 വയസ്സില്‍ റെഡ്‌ബെല്‍റ്റ് സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ താരവും രവീന്ദ്രനാണ്. കരാത്തെയുടെ ജന്മസ്ഥലമായ ഒക്കിനാവയിലെ ഗ്രാന്റ്മാസ്റ്റര്‍ ഇസോഷിമയുടെ കീഴിലാണ് രവീന്ദ്രന്റെ പരിശീലനം. മീനങ്ങാടിയിലെ ആസ്ഥാന പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ദേഹത്തെ അനുമോദിച്ചു. കാക്കവയല്‍ മാതോത്ത് ശ്രീധരന്റെയും കമലാക്ഷിയുടെയും ഇളയ മകനാണ് രവീന്ദ്രന്‍. ഭാര്യ ശ്രീജ, മക്കള്‍: രാഹുല്‍, ഗോകുല്‍, ഷിമ എന്നിവരും അച്ഛന്റെ പാതയിലാണ്. മൂവര്‍ക്കും ബ്ലാക്ക് ബെല്‍റ്റുമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *