April 30, 2024

വയനാട്ടില്‍ നിപ ഭീതിയില്ല: കളക്ടര്‍; സ്‌കൂളുകള്‍ നാളെ തുറക്കും.

0
Img 20180605 Wa0011
കൽപ്പറ്റ:
വയനാട്ടില്‍ നിപ ഭീതിയില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. കളക്ടറുടെ ചേമ്പറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ നിപ ഭീതിയില്‍ ജില്ലയിലെ ടൂറിസം വരുമാനം ഗണ്യമായി കുറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം തുടരും. ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുമാണ് താന്‍ സ്ഥലംമാറിപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സ്വയം സന്നദ്ധ പുനരധിവാസം വഴി 48 ഗുണഭോക്താക്കള്‍ക്ക് രണ്ട് കോടി പതിമൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നരിമാന്തിക്കൊല്ലിയിലെ പുനരധിവാസ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചുവരുന്നു. ജില്ലയിലെ 40 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. തിരുനെല്ലിയിലെ ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചില സാങ്കേതി പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കല്ലമ്പലങ്ങളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ കലക്ടറായി സ്ഥലം മാറി പോകുന്ന  കളക്ടര്‍ക്ക്  കെ ആര്‍ അനൂപ്‌ വരച്ച അദ്ദേഹത്തിന്റെ കാരിക്കച്ചേർ  വയനാട് പ്രസ്സ് ക്ലബ്ബിന്റെ   സമ്മാനമായി നല്‍കി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *