May 19, 2024

ബദൽ റോഡ്: മന്ത്രിയോട് ഒമ്പത് ചോദ്യങ്ങൾ: ഉത്തരം

0
. മന്ത്രി ടി.പി രാമകൃഷ്ണനുമായി പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് കർമ്മസമിതി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ചോദ്യങ്ങളും ഉത്തരങ്ങളും.  
       പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് വിഷയത്തിൽ വിശദമായി സംസാരിക്കാൻ സാധിച്ചു. ഏകദേശം ഒൻപതോളം ഹെഡ്ഡിൽ വരുന്ന ചോദ്യങ്ങളുമായാണ് ബഹു. മന്ത്രിയെ സമീപിച്ചത്. ഓരോ ഹെഡ്ഡിലും വ്യക്തമായ മറുപടി, വിശദമായി, കാര്യകാരണസഹിതം യാതൊരു വൈമനസ്യവും കൂടാതെ വിശദീകരിച്ചുതരുന്നതിന് മന്ത്രി വളരെയധികം ഉൽസാഹം കാണിച്ചു. പ്രസ്തുത ഹെഡ്ഡുകളിൽ വരുന്ന ചോദ്യങ്ങളും / സംശയങ്ങളും അവക്ക് ബഹു. മന്ത്രി തന്ന മറുപടികളും ചുവടെ ചേർക്കുന്നു.* 
1. കാഞ്ഞിരത്തിങ്കൽ ജോർജിന്റെ കുടുംബം സമരവും, ആ കുടുംബത്തിന് പകരം നൽകിയ ബദൽറോഡിനായി വിട്ടുകൊടുത്ത ഭൂമിയാണ് എന്ന ആക്ഷേപവും റോഡുവരുന്നതിന് തടസ്സമായി നിൽക്കുന്നു
*ആ കുടുംബത്തിന്റെ ഭൂമി, ബദൽറോഡിനായി വിട്ടുകൊടുത്ത ഭൂമിയാണ് എന്ന ആക്ഷേപവും, അത്തരമൊരു വിഷയമാണ് റോഡ് വരുന്നതിന് തടസ്സം എന്ന ആക്ഷേപവും യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്*
2. കേന്ദ്രസർക്കാരിന് മുന്നിൽ ഈ പദ്ധതിയില്ല. ഈ പദ്ധതിയിൽ കേരള സർക്കാരിന് താൽപര്യമില്ലേ? 
*കേന്ദ്ര സർക്കാരിന് മുന്നിൽ കേരള സർക്കാർ കാലങ്ങളായി ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ വിഷയം അവതരിപ്പിച്ചതാണ്. ഈ സർക്കാർ വന്നതിന് ശേഷം ഞാൻ രണ്ടു തവണ കത്തെഴുതി. വയനാട് ചുരം റോഡിന് ബദൽറോഡായി ഈ റോഡ് പരിഗണിക്കണം എന്ന്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രിമാർക്കും, കേന്ദ്രസർക്കാരിനും മന്ത്രിയെന്ന നിലയിൽ കേരള സർക്കാരിന് വേണ്ടി കഴിഞ്ഞ ദിവസവും കത്തെഴുതുകയും ചെയ്തിരുന്നു.*
3. പരിസ്തിതി മന്ത്രാലയത്തിന് കൺവിൻസിങ്ങായ രീതിയിൽ പദ്ധതി പുതുക്കി സമർപ്പിച്ചിട്ടില്ല, വനം വന്യജീവി സൌഹൃദ പ്ലാനല്ല സർക്കാർ സമർപ്പിച്ചിരിക്കുന്നത്. ആനിമൽ ക്രോസ്സിംങ് വരുന്നിടത്ത് എക്കോ ബ്രിഡ്ജ് പരിഗണിക്കാനാകുമോ? 
*കേന്ദ്ര സർക്കാരിന്റേയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടേയും പോളിസിയാണ് ഈ റോഡിന് തടസ്സം. പശ്ചിമഘട്ട വനമേഖലയിൽ യാതൊരു നിർമ്മാണവും പാടില്ല എന്നതാണ് കേന്ദ്രസർക്കാർ പോളിസി. ആ പോളിസിയിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തുന്നതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും അനുമതി വാങ്ങിയെടുക്കുകയും മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏകമാർഗ്ഗം. ആ പോളിസിയിൽ ഇളവു വന്നാൽ, നമുക്ക് വനം വന്യജീവി സൌഹൃദപരമായ പ്ലാനും, ലേറ്റസ്റ്റ് ടെക്നോളജിയും ഉപയോഗിച്ച് റോഡ് യാഥാർത്ഥ്യമാക്കാൻ സാധിക്കും. പണമോ ടെക്നോളജിയോ സർക്കാരിന് പ്രതിബന്ധമല്ല*
4. പകരം വനത്തിനായി ഭൂമി നൽകിയത് അന്യാധീനപ്പെട്ടു, രേഖകൾ നഷ്ടപ്പെട്ടു എന്ന് ആക്ഷേപമുണ്ടല്ലോ?
*അത്തരമൊരു ആക്ഷേപം ഇതുവരെ സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. കൂടാതെ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് കണ്ടെത്തുന്നതിനായി ശക്തമായ അന്വേഷണവും നടപടിയും സർക്കാർ സ്വീകരിക്കും. കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിക്കാനായി യാതൊരു രേഖകളും കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യം വന്നാൽ അത്തരം രേഖകൾ സമർപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.*
5. പദ്ധതിക്കായി പുതിയ പഠനമോ, അലൈൻമെന്റോ, പദ്ധതിരേഖയോ തയ്യാറാക്കിയുട്ടുണ്ടോ? മോഡേൺ ടെക്നോളജികൾ പരിഗണിക്കാനാകുമോ? കുര്യൻ സാറിന്റെ ദുരം കുറയുന്ന രീതിയിലൊരു പ്രൊപോസൽ വന്നിരുന്നു. 
*പശ്ചിമഘട്ട വനമേഖലയിലൂടെ യാതൊരു നിർമ്മാണവും പാടില്ല എന്ന കേന്ദ്ര പോളിസിക്ക് ഇളവ് നൽകാതെ പുതിയ പഠനമോ, അലൈൻമെന്റോ ആവശ്യം വരുന്നില്ല. പോളിസിയിൽ ഇളവ് നേടുക എന്നതാണ് പ്രാഥമീകമായി നടക്കേണ്ട നടപടി. ബാക്കിയെല്ലാം അതിന് ശേഷം വരുന്ന വിഷയങ്ങൾ മാത്രമാണ്. അത്തരം വിഷയങ്ങൾ സമയബന്ധിതമായി ചെയ്യുന്നതിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുര്യൻസാർ യാതൊരു പ്രൊപോസലും സർക്കാരിന് സമർപ്പിച്ചിട്ടില്ല*
6. വനഭൂമിയിലെ ദൂരം കുറക്കുന്നതിന് നടപടിയെടൂക്കാനാകുമോ?
*പശ്ചിമഘട്ടവനമേഖലയിൽ യാതൊരു നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കില്ല എന്ന പോളിസിയിൽ ഇളവ് കിട്ടാതെ അത്തരം വിഷയങ്ങളിലേക്ക് കടക്കാനാകില്ല. ഇളവ് കിട്ടുന്ന മുറക്ക് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഈ റോഡിന് പണമോ, മറ്റുയാതൊന്നുമോ കേരള സർക്കാരിന് തടസ്സമായി വരില്ല, ആകെയുള്ള പ്രതിബന്ധം കേന്ദ്രസർക്കാരിന്റ പോളിസി മാത്രമാണ്*
7. ഹൈഡൽ ടൂറിസം കോറിഡോറിന്റെയൂം മലയോരഹൈവേയുടേയും ഭാഗമാകുമോ? മാനന്തവാടി HD കോട്ടെ റോഡ് നാഷനൽ ഹൈവേയാകുന്നതും ഗുണപരമാകില്ലേ? 
* പടിഞ്ഞാറത്തറ, പെരുവണ്ണാമൂഴി, കക്കയം ഡാമുകളെ ബന്ധിപ്പിച്ചുള്ള ഹൈഡൽ ടൂറിസം പദ്ധതിക്ക് പ്രധാന ആക്സസിബിവിറ്റിയും കണക്ടിവിറ്റിയും നൽകാൻ ഈ റോഡിന് സാധിക്കും. കൂടാതെ നിർദ്ദിഷ്ട മാനന്തവാടി HD കോട്ടെ നാഷനൽ ഹൈവേയുമായും, നിർദ്ദിഷ്ട മലയോരഹൈവേയുമായും വരുന്ന കണക്ടിവിറ്റിയും അനന്തമായ സാധ്യതകളാണ് ഈ റോഡ് വഴി നമ്മുടെ നാടിന് ലഭിക്കുക എന്നത് ഈ സർക്കാരിന് നന്നായി അറിയാം*
8. കണ്ണൂർ കോഴിക്കോട് എയർപോർട്ടുകളുമായുള്ള കണക്ടിവിറ്റിയും, ബദൽ റോഡെന്ന പരിഗണയും ഗുണകരമാകില്ലേ?
*വയനാട് ജില്ലയിലേക്ക് കോഴിക്കോടുനിന്നുള്ള പ്രധാന റോഡായ താമരശ്ശേരി ചുരം റോഡിൽ ചുരമിടിഞ്ഞ് വയനാട് ജില്ല ഒറ്റപ്പെടുന്ന സാഹചര്യം സർക്കാരിന് മുന്നിലുണ്ട്. അതിനാൽ തന്നെ വയനാട് താമരശ്ശേരി ചുരം റോഡിന് ബദൽറോഡായി ഈ റോഡ് പരിഗണിക്കണം എന്നും അതിനാൽ തന്നെ സംസ്ഥാന താൽപര്യം മുൻനിർത്തി പോളിസിയിൽ ഇളവ് വേണം എന്നുമാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ മന്ത്രി എന്നനിലയിൽ ഞാനാവശ്യപ്പെട്ടിരിക്കുന്നത്, കൂടാതെ ഒരു ജില്ലയിലെ ജനങ്ങൾക്ക് രണ്ട് എയർപോർട്ടുകളിലേക്കുള്ള റോഡ് ആക്സസും പ്രധാന ആവശ്യം തന്നെയാണ്*
9. പാർട്ടി നിലപാട് റോഡിന് അനുകൂലമാണോ?റോഡ് വരാനുള്ള സാദ്ധ്യത എത്രത്തോളമാണ്?
*കോഴിക്കോട് വയനാട് ജില്ലകളിലെ സിപിഐ(എം)  പോളിസി ഈ റോഡ് യാഥാർത്ഥ്യമാക്കണം എന്നത് തന്നെയാണ്. സർക്കാർ പോളിസിയും ഈ റോഡ് യാഥാർത്ഥ്യമാക്കണം എന്നത് തന്നെയാണ്. അതിൽ ആർക്കും ഒരു സംശയവും വേണ്ട. റോഡ് വരാനുള്ള സാധ്യത എന്നത്, കേന്ദ്രസർക്കാർ പോളിസിയിൽ ഇളവ് വരുത്തുന്നതിനെ ആശ്രയിച്ചാണ്. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായ സംസ്ഥാനസർക്കാരിന് കേന്ദ്ര സർക്കാറിന്റെ തീരുമാനത്തെ മറികടക്കാനവകാശമില്ല. സാധ്യമായ എല്ലാ രീതിയിലും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും, കേന്ദസർക്കാരിന്റെ അനുമതി വാങ്ങിയെടുക്കുകയും മാത്രമാണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ള മാർഗ്ഗം. കേന്ദ്രസർക്കാരിനും വകുപ്പ് മന്ത്രിമാർക്കും അയച്ച കത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സർക്കാർ. ആ മറുപടി ലഭിച്ച ശേഷം സർക്കാർ അടുത്ത നടപടികളിലേക്ക് കടക്കും. കേരള സർക്കാർ പണം മുടക്കാൻ തയ്യാറാണ്. സംസ്ഥാന വനം വകുപ്പും ഈ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് നമുക്ക് പ്രതീക്ഷ നൽകുന്നു*
*ഗ്രൂപ്പ് അംഗങ്ങളേയും, ഈ റോഡിനായി പ്രയത്നിക്കുവരേയും എന്റെ അന്വേഷണങ്ങൾ അറിയിക്കുക*
NB: ബഹുമാനപ്പെട്ട തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയും പേരാമ്പ്ര എംഎൽഎയും ആയ ശ്രീ. ടി.പി രാമകൃഷ്ണൻ അവറുകളുമായി സംസാരിച്ചതിലെ പ്രസക്തമായ ഭാഗങ്ങളാണ് ചേർത്തിരിക്കുന്നത്. ( കർമ്മ സമിതി ഭാരവാഹികൾ അയച്ചു തന്നത്. )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *