May 17, 2024

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരള സംസ്ഥാനം പങ്കാളിയാകണമെന്ന് ബി.എം.എസ്

0
മേപ്പാടി: അസംഘടിതമേഖല ഉള്‍പ്പെടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ അമ്പത് കോടിയോളം വരുന്ന പാവങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരള സംസ്ഥാനം പങ്കാളിയാകണമെന്ന് ബി.എം.എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവ് പാവപ്പെട്ട തൊഴിലാളികള്‍ക്കും, അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല. ലോകത്തു തന്നെ സര്‍ക്കാറിനു കീഴില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ആരോഗ്യ പദ്ധതിയില്‍ നിന്നും കേരള ജനതയെ മാറ്റി നിര്‍ത്തുന്ന നടപടി  മുഖ്യമന്ത്രി കേരള ജനതയോടു കാണിക്കുന്ന വഞ്ചയും, ക്രൂരതയുമാണ്. തൊഴിലാളി പ്രേമികളെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വഞ്ചകരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന് ഇതിന്റെ ഗുണം ലഭിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അംഗമാകാന്‍ മടിക്കുന്നത്. ഇതില്‍ രാഷ്ട്രീയം വെടിഞ്ഞ് ജനങ്ങള്‍ക്ക് പദ്ധതിയിലൂടെ ആധുനിക ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
 ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ കെ തയ്യില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്‌റട്ടറി പി.കെ.മുരളീധരന്‍, പി.ആര്‍ സുരേഷ്, പി.കെ.അച്ചുതന്‍, കെ.എന്‍ മുളീധരന്‍, കെ.ടി സുകുമാരന്‍, കെ.എ വാസുദേവന്‍, അഡ്വ.വവിത എസ്.നായര്‍, സന്തോഷ് ജിപിഎച്ച്. പ്രസന്ന എന്നിവര്‍ സംസാരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *