May 2, 2024

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌ – വയനാടിനോട് കാണിക്കുന്ന അവഗണന കടുത്ത നീതി നിക്ഷേധം : ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0

1994-ല്‍ കേരളാ ഗവര്‍ണമെന്‍റ് നിര്‍ദിഷ്ട ബദല്‍ പാതകളില്‍ പ്രഥമ പരിഗണന നല്‍കി 10 കോടി രൂപാ അനുവദിച്ച് 70% പണി പൂര്‍ത്തീകരിച്ച് പാതി വഴിയില്‍ നിലച്ചു പോയ  പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാതയോട് കാണിക്കുന്ന അവഗണന ഇനിയെങ്കിലും സംസ്ഥാന ഗവര്‍ണമെന്‍റ് അവസാനിപ്പിച്ചില്ലെങ്കില്‍ അത് വര്‍ഷം തോറും കാലവര്‍ഷക്കെടുതിയില്‍ ദിവസങ്ങളോളം ഒറ്റപ്പെടുന്ന വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത നീതി നിഷേധവും തികഞ്ഞ മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. ഏറ്റവും കുറഞ്ഞ ചിലവില്‍ 6 മാസം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന ഈ റോഡിന് പകരം ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത  പ്രാവര്‍ത്തികമാക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ച് ഡി.പി.ആര്‍ തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ ചുമതലപ്പെടുത്തി കഴിഞ്ഞ 18-ന് ഗവര്‍ണമെന്‍റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

650 കോടി രൂപാ ചിലവ് പ്രതീക്ഷിക്കുന്ന ഈ തുരങ്ക പാത വയനാട്ടിലെ പരിസ്ഥിതിക്ക് അനുയോജ്യമാണോ എന്ന ശാസ്ത്രീയ പഠനത്തിനും സര്‍വ്വേക്കും മറ്റും വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതു കൊണ്ട് 70% പണി പൂര്‍ത്തീകരിച്ച 50 കോടി രൂപയില്‍ താഴെ മാത്രം ചിലവ് പ്രതീക്ഷിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന് പ്രഥമ പരിഗണന നല്‍കി ഡി.പി.ആര്‍ തയ്യാറാക്കി കേന്ദ്ര ഗവര്‍ണമെന്‍റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ സംസ്ഥാന ഗവര്‍ണമെന്‍റ് ഉടന്‍ തയ്യാറാകണം എന്ന് യോഗം ആവശ്യപ്പെട്ടു. ഈ രണ്ടു ബദല്‍ പാതകളും നിര്‍മ്മിച്ചെങ്കില്‍ മാത്രമേ മഴക്കാലത്ത് വയനാട് ഒറ്റപ്പെടുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ രണ്ടു ബദല്‍ പാതകളും ഗവര്‍ണമെന്‍റിന്‍റെ സജീവ പരിഗണനയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്‌. ഈ കഴിഞ്ഞ പ്രളയ ദുരിതത്തില്‍ താമരശ്ശേരി, പക്രംതളം, ബോയിസ് ടൌണ്‍ – പാല്‍ചുരം, നെടുംപൊയില്‍, പേര്യ റോഡുകള്‍ എല്ലാം അടഞ്ഞിട്ടും പൂഴിത്തോട് റോഡിന്‍റെ കാര്യത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളും പേരാമ്പ്ര എം.എല്‍.എ., മന്ത്രി ടി.പി. രാമകൃഷ്ണനനും സര്‍ക്കാരും മuനംപാലിച്ചതായി യോഗം കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ഈ റോഡിന് നേരെ പുലര്‍ത്തുന്ന അവഗണന ഏതോ ലോബിക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ ഇപ്പോള്‍ സംശയിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

കണ്‍വെന്‍ഷന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌ .കെ.എ.ആന്‍റണി ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്‌ കെ.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.പി.കുര്യാക്കോസ്‌, അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, ബിജു അലക്സ്‌, റോയി കെ.വി., വില്‍സണ്‍ നെടുംകൊമ്പില്‍, സുനില്‍ അഗസ്റ്റിന്‍, പിസി. സെബാസ്റ്റ്യന്‍, ജോയി തോമസ്‌,സതീഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *