May 17, 2024

200 ആദിവാസി ഊരുകളിൽ സാക്ഷരതാ ക്ലാസ്സുകൾ , സർവ്വേ സെപ്റ്റംബർ 23-ഞാറാഴ്ച

0
06
കൽപ്പറ്റ:സാക്ഷരതാമിഷൻ ജില്ലയിലെ സാക്ഷരതാ ശതമാനം കുറവായ പണിയ,കാട്ടുനായ്ക്ക വിഭാഗങ്ങൾ തിങ്ങിപാർക്കുന്ന 200 കോളനികളിലായി സാക്ഷരതാ ക്ലാസ്സുകൾ ആരംഭിക്കുന്നു.ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.ഒരു ഊരിൽ ഒരു ആദിവാസി ഇൻസ്ട്രക്ടറും ഒരു പൊതുവിഭാഗം ഇൻസ്ട്രക്ടറുമടക്കം 400 ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുത്തു.ക്ലാസ്സുകൾ ഒക്ടോബർ മാസത്തിൽ ആരംഭിക്കും. ജനുവരിയിൽ പൂർത്തീകരിക്കും.പഠിതാക്കളുടെ കലാസംഗമവും പഠനയാത്രകളും സംഘടിപ്പിക്കും.ചായയും ലഘുകടികളും ക്ലാസ്സുകളിൽ നൽകും.വെറ്റില മുറുക്ക് മദ്യപാനം എന്നിവ ഒഴിവാക്കാനുള്ള ബോധവത്ക്കരപണ ക്ലാസ്സുകളും നടത്തും.ഓരോ ഊരുകളും കേന്ദ്രീകരിച്ച് വാർഡ് മെമ്പറിന്റേയും ഊരുകൂട്ടം മൂപ്പന്റേയും നേതൃത്വത്തിൽ പ്രാദേശിക സമിതികളും രൂപീകരിച്ച് വരുന്നു.എല്ലാ മുന്നൊരുക്കങ്ങളോടും കൂടി 200 കോളനികളിലും സർവ്വേ സെപ്റ്റംബർ 23-ന് ഞാറാഴ്ച്ച നടക്കും.സർവേ വളണ്ടിയർമാർക്കുള്ള പരിശീലനം ബ്ലോക്കടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി ബ്ലോക്കിൽ പ്രസിഡന്റ് ലതാശശിയും പനമരത്ത് ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാറും മാന്തവാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് യു.പൈലിയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ കൽപ്പറ്റയിലും ഉദ്ഘാടനം ചെയ്തു.ജില്ലാ കോ-ഓഡിനേറ്റർ വി.എൻ.ബാബു അസിസ്റ്റന്റ് കോ-ഓഡിനേറ്റർ സ്വയനാസർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *