May 17, 2024

കൊതുക് കൂത്താടി ഊര്‍ജ്ജിത ഉറവിടനശീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

0
വെളളപ്പൊക്കം ബാധിച്ച മേഖലകളില്‍ വലിച്ചെറിയപ്പെട്ട ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യാനുള്ള യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറി കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ , മലേറിയ മുതലായവ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് . ഇവ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ 668 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ കൊതുക് കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. 
 നാളെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വകാര്യസ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കടകള്‍, നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങള്‍, ഇതര സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.  പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് പൊതുസമൂഹം ശുചീകരണപ്രക്രിയകളില്‍  പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *