May 18, 2024

ഒക്ടോബർ 9 ജീവിത ശൈലി രോഗ നിർണ്ണയ ദിനം.: ഉച്ചവരെ സൗജന്യ പരിശോധന

0
Img 20181008 Wa0157
ഒക്ടോബർ 9 ജീവിത ശൈലി രോഗ നിർണ്ണയ ദിനം.: ഉച്ചവരെ സൗജന്യ പരിശോധന
കൽപ്പറ്റ: 

 ജീവിത  ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9-ന്   ജീവിത ശൈലീ രോഗ നിർണയ ദിനം ആചരിക്കും.  ചൊവ്വാഴ്ച  രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ പി.എച്ച്. സി.. കളിലും അംഗനവാടികളിലും  ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തുമെന്ന് ഡി.എം.ഒ. അറിയിച്ചു.  വയനാട്ടിൽ  1,20,000 ത്തോളം പേർക്ക് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. പ്രഷർ, ഷുഗർ പ്രശ്നങ്ങൾ  ഉള്ളവർ  ക്യാമ്പിൽ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഗ്രാമ പ്രദേശങ്ങളിൽ 25 ശതമാനം ആളുകൾ   മാത്രമാണ് തങ്ങൾ രോഗികളാണന്ന്  അറിയുന്നവർ. അതിനാൽ   പത്ത് ശതമാനം പേർക്ക് മാത്രമെ ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കുന്നുള്ളൂ. 30 വയസ്സിന് മുകളിൽ  പ്രായമുള്ള  മുഴുവൻ പേരും   ക്യാമ്പിൽ പങ്കെടുക്കണമെന്ന്  ഡി.എം. ഒ. അറിയിച്ചു. ജില്ലാ മാസ് മീഡിയ  ഓഫീസർ  കെ.ഇബ്രാഹിമും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *