May 16, 2024

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി നാലാം തവണയും ബാംഗ്ലൂർ എക്കോ വയനാട്ടിൽ എത്തി

0
20181006 171836
മാനന്തവാടി: പ്രളയക്കെടുതിയിൽ നിന്നും ഇപ്പോഴും മുക്തമാകാത്ത കുടുംബങ്ങൾക്ക് ഉപജീവന മാർഗമൊരുക്കി ബാംഗ്ലൂർ
എക്കോ സെൻറർ ഫോർ ജുവനൈൽ ഓർഗനൈസേഷൻ
വയനാട്ടിലെത്തി. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ എക്കോ
ഡയറക്ടർ അഡ്വ.ഫാ.ആന്റണി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, പ്രോജക്ട് വിഷൻ കോഓർഡിനേറ്റർ സിബു എന്നിവർ പ്രസംഗിച്ചു.
പത്ത് കുടുംബങ്ങൾക്ക്   പശുക്കൾ  ഇരുപത് കുടുംബങ്ങൾക്ക് ആട്, അൻപത് ഭക്ഷണ കിറ്റ്, സ്കൂൾ കിറ്റുകൾ, കോഴിക്കുഞ്ഞുങ്ങൾ
നൂറിലധികം ഗ്യാസ് സ്റ്റൗ എന്നിവയും വിതരണം ചെയ്തു.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നാലാം തവണയാണ് കൈത്താങ്ങായി ബാംഗ്ലൂരിൽ നിന്ന് എക്കോയുടെ പ്രവർത്തകർ വയനാട്ടിൽ എത്തുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേറ്റ് ബിജു തോമസ്, എക്കോ മാനേജർ റോഷൻലെസാർഡോ,പാടിവയൽ എസ്‌റ്റേറ്റ് ഡയറക്ടർ വിനോദ്,ഫാ.ബെന്നി പീക്കുന്നേൽ പ്രിൻസിപ്പൽ ഡോ.ഷൈമ ടി.ബെന്നി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *