May 16, 2024

പങ്കാളിത്ത പെൻഷൻ കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തണം:. ജോയിന്റ് കൗൺസിൽ

0
Img 20190221 Wa0051
മാനന്തവാടി: യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധന നടത്തുന്നതിന് ഇടതുപക്ഷ സർക്കാർ നിയമിച്ച  കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് ജോയിന്റ് കൗൺസിൽ മാനന്തവാടി മേഖലാസമ്മേളനം ആവശ്യപെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കൻ കമ്മീഷനെ നിയമിക്കാൻ തയ്യാറായ ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ജീവനക്കാർക്ക് ഗുണകരമാണന്നും വിവിധ മിഷനുകളിലുടെ നവകേരള നിർമ്മിതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയ്ക്കു തന്നെ മാതൃകാപരമായ പ്രവർത്തനമാണ്. കപട ദേശീയതയും ഭൂരിപക്ഷ വർഗ്ഗീ പ്രീണനവും കൈ മുതായുള്ള ശക്തികളാൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുയാണന്നും കുത്തകൾക്ക് പ്രീണനവും പൊതുജനങ്ങൾക്ക് പിഢനവുമാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും ഭരണഘനയിൽ വെല്ലുവിളിച്ച് ജുഡീഷ്യറിയെ പോലും കളങ്കിതമാകുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജോയിന്റ് കൗൺസിൽ സംസ്ഥാനസെക്രട്ടറി പി.എസ് സന്തോഷ് കുമാർ പറഞ്ഞു. മേഖല പ്രസിഡന്റ് സി.എസ് റിനീഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, വി.വി.അന്റണി, കെ.ഐ പ്രേംജിത്ത് , പി.ജി.അഖിലേശൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ.ഷമീർ, പി.വി.സുജിത്ത്കുമാർ,
 എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ.രാമകൃഷ്ണൻ സംഘടനാ റിപ്പോർട്ടും മേഖല ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോസഫ് പ്രവർത്തന റിപ്പോർട്ടും പി.കെ.സുലൈമാൻ വരവ് ചിലവ് കണക്കും അവതരിച്ചു. പി.കെ അനില രക്തസാക്ഷിപ്രമേയവും  എം കെ .അനിൽകുമാർ  അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *