May 19, 2024

സ്വകാര്യ ബസ് സമരം ഫെബ്രുവരി 21 ലേക്ക് മാറ്റി: പൊതു ഗതാഗത നയം വേണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

0
Img 20200203 Wa0165.jpg
കൽപ്പറ്റ: നാളെ മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം  ഫെബ്രുവരി  21 – ലേക്ക് മാറ്റി.    ഴിക്കോട്   ബസ് ഉടമകളുമായി  

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.  സംസ്ഥാനത്ത്  സ്വകാര്യ  ബസ് സർവീസ്  വ്യവസായം കടുത്ത പ്രതിസന്ധധി  നേരിടുകയാണന്നും   പ്രതിസന്ധി മറികടക്കാൻ  ഗതാഗത നയം  വേണമെന്ന്   പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്  അസോസിയേഷൻ   ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.  
     ഇന്ധന വില വർദ്ധനവ് , ചേയ്സിസ്, ഇൻഷൂറൻസ് പ്രീമിയം, സ്പെയർ പാർട്സ്,  ജീവനക്കാരുടെ വേതനം, ടയർ , ട്യൂബ്, ലൂബ്രിക്കന്റ്സ്, തുടങ്ങിയ ചിലവുകളും വർദ്ധിച്ചതിനാൽ ഈ  മേഖല തകർച്ചയിലാണ്. വയനാട് ജില്ലയിൽ ഇ പ്പോൾ ആകെ ബസ്സുകളുടെ എണ്ണം 350 ൽ നിന്ന് 235 ആയി കുറഞ്ഞു. സംസ്ഥാനത്ത് ബസ്സുകളുടെ  എണ്ണം 34000 ത്തിൽ നിന്ന് 12000 ആയി കുറഞ്ഞു. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കണമെന്നും  കെ .എസ്. ആർ.ടി.സി. ബസ്സുകളിലും  സ്വകാര്യ ബസുകളിലും  ഒരേ കൺസഷൻ  ഏർപ്പെടുത്തുക,  സമഗ്ര ഗതാഗത നയം  രൂപീകരിക്കുക,  140 കിലോ മീറ്ററിൽ കൂടുതൽ  സർവ്വീസ് നടത്തുന്ന  ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, 
ജി.പി.എസ്. സംവിധാനം എല്ലാ സംസ്ഥാന ങ്ങളിലും ഒരേ രീതിയിൽ നടപ്പാക്കുക, മിനിമം ചാർജ് 10 രൂപയും കിലോമീറ്റർ ചാർജ് 90 പൈസയുമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു . പത്ര സമ്മേളനത്തിൽ സംയുക്ത സമര സമിതി ഭാരവാഹികളായ  
നന്ദനം ശ്രീനിവാസൻ, കെ എച്ച് അഷ്റഫ്, പി.കെ. ഹരിദാസൻ , എം.എം. രഞ്ജിത്ത് റാം, ബീരാൻക്കുട്ടി ഹാജി,  അബ്ദുൾ കരീം എന്നിവർ പെങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *