May 18, 2024

ആരാണ് ഇന്ത്യക്കാർ : പരിഷത് ശാസ്ത്ര കലാജാഥ 15 മുതൽ വയനാട്ടിൽ

0
Img 20200206 Wa0113.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ശാസ്ത്ര കലാജാഥ  ''ആരാണ് ഇന്ത്യക്കാർ'' എന്ന നാടകവുമായി കേരളം പര്യടനം ആരംഭിച്ചിരിക്കുകയാണ് . 
വർത്തമാന കാലത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന അതി ശക്തമായ ഒരു പ്രമേയവുമായാണ് നാടക യാത്ര പ്രയാണം നടത്തുന്നത് . 
റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിനു വേണ്ടി   ഗാനങ്ങൾ  രചിച്ചിരിക്കുന്നത് എം എം സചീന്ദ്രനും, കരിവെള്ളൂർ മുരളിയും ആണ് .
സംഗീതം പകർന്നിരിക്കുന്നത് കോട്ടക്കൽ മുരളി. 
 
ഫെബ്രുവരി 15 ,16 17 തീയതികളിൽ ആണ് വയനാട്ടിൽ  പര്യടനം നടത്തുന്നത് .
15 നു കൽപ്പറ്റ മേഖലയിലെ കമ്പളക്കാട്, മുട്ടിൽ, മേപ്പാടി, കൽപ്പറ്റ ടൗൺ ഹാൾ എന്നീ കേന്ദ്രങ്ങളിലും 16 നു ബത്തേരി മേഖലയിലെ പൂതാടി, പള്ളിക്കണ്ടി , ചുള്ളിയോട് ബത്തേരി ടൗൺ ഹാൾ എന്നീ കേന്ദ്രങ്ങളിലും 17 നു പുൽപള്ളി , പനമരം , വെള്ളമുണ്ട , മാനന്തവാടി ടൗൺ എന്നിവിടങ്ങളിലും ആണ് നാടകാവതരണം നടക്കുക 
                            
ഒന്നാം ദിവസത്തെ സമാപന കേന്ദ്രമായ കല്പറ്റയിൽ നാടക യാത്രയ്ക്ക്  സ്വീകരണം നൽകുന്നതിന്  സ്വാഗത സംഘം രൂപീകരിച്ചു .
പരിഷത് മുൻ സംസ്ഥാന സെക്രട്ടറി സി കെ ശിവരാമൻ  ഉദ്‌ഘാടനം ചെയ്തു .  മേഖലാ  പ്രസിഡന്റ് കെ വിശാലാക്ഷി അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടറി എം കെ ദേവസ്യ നാടകത്തെ പറ്റി  വിശദീകരണം നൽകി
അജി ബഷീർ , പി വിനോദ് കുമാർ , എം കെ മനോജ്‌, ജി സി വനജ
സി പി സുധീഷ് , കെ രഞ്ജിത്ത് , അജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു .
 സി കെ ശശീന്ദ്രൻ എം എൽ ഏ , കെ വി നസീമ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്  എന്നിവർ രക്ഷാധികാരികൾ ആയി സ്വാഗത സംഘം രൂപീകരിച്ചു 
സംഘാടക സമിതി ഭാരവാഹികൾ 
  
ചെയർമാൻ :
 സനിത ജഗദീഷ് (മുനി : ചെയർമാൻ)
വൈസ് ചെയർമാൻമാർ 
സി കെ ശിവരാമൻ 
അജി ബഷീർ 
എം കെ മനോജ്‌ 
ജന കൺവീനർ :
ജോസഫ് ജോൺ
 
ജോയിന്റ് കൺവീനർമാർ 
വനജ ടി സി 
സുധീഷ് സി പി 
കെ ടി തുളസീധരൻ
ട്രഷറർ 
എം പി മത്തായി 
കെ ഹനീഫ, കെ സച്ചിതാനന്ദൻ, സി ജയരാജൻ, അജ്‌മൽ ബാസിൽ തുടങ്ങിയവർ വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ആയും തെരഞ്ഞെടുക്കപ്പെട്ടു .
നിതിൻ പി വി  സ്വാഗതവും ജോസഫ് ജോൺ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *