May 18, 2024

ശോഭയുടെ മരണം : മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കർമ്മസമിതി.

0
Img 20200206 Wa0115.jpg
കുറുക്കൻമൂല കോളനിയിലെ ശോഭയുടെ മരണം മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ആക്ഷൻ കമ്മിറ്റി.സംശയ സാഹചര്യത്തിൽ ലഭിച്ച മൊബൈൽ ചിപ്പ് അന്വോഷണ ഉദ്യോഗസ്ഥന് കൈമാറിയതായും ദാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും ആക്ഷൻ കമ്മിറ്റി.
ശോഭയെ രാത്രിയിൽ വിളിച്ചിറക്കി കൊണ്ട് പോയ സംഘത്തിന്റെ പങ്ക് അന്വോഷിക്കണം മദ്യവും മയക്ക് മരുന്നും നൽകി ആദിവാസി യുവതികളെ വശംവദരക്കുണസംഘം കുറുക്കൻമൂലയിൽ സജീവമാണ് ശോഭയുടെ ഗതി ഇനി ഒരു ആദിവാസി യുവതികൾക്കും വരാൻ പാടില്ല. പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്ത വൃക്തി സ്ഥലമുടമയാണ് മരണത്തിന് പിന്നിൽ മറ്റ് പലരുമുണ്ടെന്നത് വ്യക്തമാണ്  മരിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു കാരണവശാലും ശോഭ പോകേണ്ടതില്ല കാട് മൂടിയ പ്രദേശമാണ് അവിടം അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹതയുണ്ട് പ്രദേശത്തെ ഒരു വീട്ടിൽ രക്തകറ കണ്ടിട്ടുമുണ്ട് അവിടെ നിന്നാണ് മൊബൈൽ ചിപ്പ് ലഭിച്ചത്. ശോഭയുടെ മരണത്തിന്റെ ദുരൂതയകറ്റാൻ പോലീസിന് ബാധ്യതയുണ്ട് അത് കൊണ്ട് തന്നെ കേസിൽ അകപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു ( Byte) വാർത്താ സമ്മേളനത്തിൽ കമ്മിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൺവീനർ ഷാജി പൊൻപാറ, സിന്ധു കളപ്പുര കോളനി, ഷീബ, ലീല, എൽദോ നട്ടുക്കര തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *