May 18, 2024

കൊറോണ വൈറസ്; ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു

0
Img 20200206 155243.jpg
.
കാവുംമന്ദം: 'കൊറോണ വൈറസ് ആശങ്ക വേണ്ട, ജാഗ്രത മതി' എന്ന പ്രമേയത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ കാമ്പയിന് തുടക്കമായി. തരിയോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിദഗ്ദ പാലിയേറ്റീവ് കെയര്‍ നഴ്സും പരിശീലകയുമായ ജൂലി മാത്യു, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ് എന്നിവര്‍ ക്ലാസെടുത്തു. 
കാമ്പയിന്‍റെ തുടക്കം എന്ന നിലയില്‍ നടത്തിയ ക്ലാസില്‍ രോഗം വരാനുള്ള സാധ്യതകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, മുന്‍കരുതല്‍ രീതികള്‍, ചികിത്സാ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിച്ചു. ആദ്യ ഘട്ടത്തില്‍ തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലുള്ള സ്കൂളുകളിലും മറ്റു വിവിധ പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. അതോടൊപ്പം തന്നെ ജനങ്ങള്‍ക്ക് പരമാവധി രോഗം സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കുന്നതിന് ലഘുലേഖ വിതരണം അടക്കമുള്ള മറ്റു പരിപാടികളും സംഘടിപ്പിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്‍റ് ടി തോമസ്, മുസ്തഫ വാഴറ്റ, എ മുഹമ്മദ് ബഷീര്‍, എസ് ജെ ബോധി, ജോബിന്‍ ജോസ് സ്റ്റീഫന്‍, ബീന ജേക്കബ്, എം ജെ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *