May 18, 2024

കൊറോണ: ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം : ഡി.എം. ഒ

0
Img 20200207 Wa0123.jpg

കൊറോണ സംബന്ധിച്ച്

ആരോഗ്യ വകുപ്പിന്റെ  നിർദ്ദേശങ്ങൾ  കർശനമായി പാലിക്കണമെന്ന്  ഡി.എം. ഒ 

ആരെങ്കിലും വിദേശത്ത് നിന്ന് വന്ന്  വീടിന് പുറത്തിറങ്ങി കറങ്ങി നടന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസിനോട് ആവശ്യപെട്ടിട്ടുണ്ടന്നും  ജില്ലാ െമെഡിക്കൽ ഓഫീസർ   ഡോ.ആർ.രേണുക പറഞ്ഞു.
 ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്ന് വയനാട്ടിലെത്തിയ യുവാവിന്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ഫെബ്രുവരി  മൂന്നിന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിള്‍ പരിശോധനാ ഫലമാണ് വയനാട് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രൊജക്റ്റ (ഐഡിഎസ്പി) ഓഫിസിലെത്തിയത്. ജില്ലയില്‍  നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 54 ആയി ഉയര്‍ന്നു.  തായ്‌ലന്റ്, സിങ്കപ്പൂര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ 5 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്.

     നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലയളവ് കഴിയുന്നതു വരെ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് ഡി.എം.ഒ.  നിര്‍ദേശിച്ചു. . ജില്ലയിലെ മുഴുവന്‍  വിദ്യാലയങ്ങളിലും എല്ലാ തിങ്കളാഴ്ചയും ബോധവത്കരണ ക്ലാസ്സുകള്‍ നടത്തും . ഇതിനുള്ള ബോധവത്കരണ സാമഗ്രികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുെറെന്നും ഡി.എം.ഒ. പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *