May 18, 2024

മായം കലർന്ന മത്സ്യം..: ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം മാർക്കറ്റിൽ പരിശോധന നടത്തി.

0
Img 20200211 Wa0141.jpg
മാനന്തവാടി: മത്സ്യ മാർക്കറ്റിൽ പഴകിയതും രാസവസ്തു ചേർന്നതുമായ മത്സ്യം വിറ്റുവെന്ന പരാതിയിൽ  പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഫുഡ്  സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം  മാർക്കറ്റിൽ പരിശോധന നടത്തി.പരിശോധനക്കായി മത്സ്യത്തിന്റെ സാമ്പിൽ ശേഖരിച്ചു. അതെ സമയം പരിശോധനക്കെത്തുന്ന വിവരം ചോർന്നതിനാൽ ഇന്ന് വിപണനത്തിനെത്തിയത് ഫ്രഷ് മത്സ്യമെന്നത് വ്യക്തം.
കഴിഞ്ഞ ദിവസം വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ രാസവസ്തുവിന്റെ അംശം കലർന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴികോട്ട് ഫുട് സേഫ്റ്റി എൻഫോഴ്‌സ് മെന്റ് മൊബൈൽ വിജിലൻസ് സ്ക്വാഡ് വിഭാഗത്തിലെ ഫുട് സേഫ്റ്റി ഓഫീസർമാരായ കെ.വിനോദ്കുമാർ, കെ.സുജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മാനന്തവാടി എരുമതെരുവിലെ മത്സ്യ മാർക്കറ്റിൽ പരിശോധനക്ക് എത്തിയത് പരിശോധിച്ച സംഘം മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.  ശേഖരിച്ച മത്സ്യം  ലാബിലേക്ക് അയക്കുമെന്നും പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ പരിശോധന വിവരം നേരത്തെ അറിഞ്ഞതിനെ തുടർന്ന് മത്സ്യ വിൽപ്പനക്കാർ  മാർക്കറ്റിൽ ഫ്രഷ് മത്സ്യമാണ് വിറ്റതെന്ന ആരോപണവു  യർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തുമ്പോൾ വിൽപ്പന കേന്ദ്രത്തിന്റെ വ്യത്തിയും വിൽപ്പനക്ക് വെച്ച മത്സ്യത്തിന്റെ ഗുണമേന്മയും കണ്ടാൽ തന്നെ അത് വ്യക്തവുമാണ്.കഴിഞ്ഞ ഒരു വർഷം മുൻപ് നിലവിലെ മാർക്കറ്റ് സബ്ബ് കലക്ടർ ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടിയതിനെ തുടർന്ന് താല്ക്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ് ഇപ്പോഴത്തെ മത്സ്യ മാർക്കറ്റ്. വിൽപ്പന കേന്ദ്രം പ്രവർത്തിക്കുമ്പോൾ വേണ്ട സാഹചര്യത്തോടു കൂടിയല്ല ഇപ്പോഴത്തെ
 . വിൽപ്പന കേന്ദ്രം പ്രവർത്തിക്കുമ്പോൾ വേണ്ട സാഹചര്യത്തോടു കൂടിയല്ല ഇപ്പോഴത്തെ മാർക്കറ്റ് പ്രവർത്തിക്കുന്നത് അത് കൊണ്ട് തന്നെ അതിന്റെതായ കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെന്ന കാര്യം ഉറപ്പ് എന്നാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട നഗരസഭ അധികൃതരാവട്ടെ  നടപടി സ്വീകരിക്കുന്നില്ല. . അങ്ങനെ വരുമ്പോഴാണ് പഴകിയതും രാസവസ്തുകലർന്നതുമായ മത്സ്യം വില്പ്പനകാർക്ക് യഥേഷ്ടം വിൽപ്പന നടത്താൻ സാധിക്കുന്നതും. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിലും ഇത്തരം വില്പനകൾ തുടരാനാണ് സാധ്യതയെന്ന് നാട്ടുകാർ ആരോപിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *