May 15, 2024

ദേശീയപാത 766 യാത്രാ നിരോധനം : കോണ്‍ഗ്രസ്സും യു.ഡി.എഫും നിലപാട് പുന:പരിശോധിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

0
Img 20200215 Wa0168.jpg

 

കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്‍റെ വികസന വിഷയങ്ങളില്‍ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് തെളിയിച്ച,  എല്ലാ വിഭാഗം ജനങ്ങളുടെയും കലവറയില്ലാത്ത മഹാപിന്തുണ ലഭിച്ച ബത്തേരിയില്‍ ദേശീയപാത 766 കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന കേന്ദ്ര – സംസംഥാന ഗവര്‍ണന്‍റുകളുടെകണ്ണു തുറപ്പിച്ച വമ്പിച്ച ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് കര്‍മ്മ സമിതിയില്‍ നിന്ന് പിന്മാറിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ നടപടി വേദനാജനകമാണെന്നും, വയനാടിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ഗുണകരമല്ലാത്ത ഈ തീരുമാനം  അദ്ദേഹത്തിന്‍റെ എം.എല്‍.എ പദവിക്ക് യോജിച്ചതല്ലെന്നും, ജനാധിപത്യ കേരളാ കോണ്ഗ്രസ് വയനാട് ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സും യു.ഡി.എഫും ഈ നിലപാട് പുന:പരിശോധിക്കണമെന്ന്‍ യോഗം ആവശ്യപ്പെട്ടു. വയനാടിന്‍റെ പുരോഗതിയില്‍ ഉത്കണ്ടയുള്ളവരും, വികസനത്തില്‍ താല്‍പ്പര്യം ഉള്ളവരും സങ്കുചിത രാഷ്ട്രീയ ചിന്ത വെടിഞ്ഞ് കര്‍മ്മ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വയനാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിഹാരം കാണാതെ കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്രതിസന്ധികള്‍ അതേപടി തുടരുകയാണ്. വര്‍ഷങ്ങളായി കേന്ദ്രം ഭരിച്ച യു.പി എ ഗവര്‍ണമെന്‍റും ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി ഗവര്‍ണമെന്‍റുംവയനാട്ടിലെ ജനങ്ങളോട് കടുത്ത അവഗണനയും അനാസ്ഥയും തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ലീഡര്‍ കെ.കരുണാകരന്‍ 1994-ല്‍ തറക്കല്ലിട്ട വയനാടിന്‍റെ വികസന മുന്നേറ്റത്തിന് ഏറെ സഹായകരമായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത, ബൈരക്കുപ്പ പാലം, ചുരത്തില്‍ മണിക്കൂറുകളോളം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്, വന്യമൃഗ ശല്യം, രാത്രികാല യാത്രാ നിരോധനം, മെഡിക്കല്‍ കോളേജ്, കാര്‍ഷീക തകര്‍ച്ച, നിലമ്പൂര്‍-നഞ്ചന്‍ങ്കോട് റയില്‍വേ, കര്‍ഷകരുടെ ആത്മഹത്യ തുടങ്ങി നിരവധി വികസന പദ്ധതികളും, പ്രശ്നങ്ങള്‍ക്കും  പരിഹാരം കാണാതെ തുടരുന്നതാണ് ഇന്നത്തെ വയനാടിന്‍റെ ദുരവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തി.  2006 ലെ വിദര്‍ഭ പാക്കേജിന് ശേഷം കേന്ദ്ര ഗവര്‍ണമെന്‍റ് വയനാട്ടിലെ കര്‍ഷകരുടെ ഉന്നതിക്കും ക്ഷേമത്തിനും യാതൊരു പാക്കേജുകളും പ്രഖ്യാപിക്കാത്തത് വായനാട്ടുകാരോട് കാണിച്ച കടുത്ത വഞ്ചനയും വെല്ലുവിളിയുമാണ്. വയനാടിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ വയനാട്ടില്‍ ജനകീയ പ്രക്ഷോഭ ജാഥ നടത്തുവാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ജോസഫ്‌ കാവാലം അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളാ കോണ്ഗ്രസ് ജില്ലാ പ്രസിഡണ്ട്‌ ഉത്‌ഘാടനം ചെയ്തു. അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, വിന്‍സണ്‍ എന്‍.യു.., എ.പി കുര്യാക്കോസ്‌, എബി പൂക്കൊമ്പില്‍, ജോര്‍ജ് ഊരാശ്ശേരി, പൗലോസ്‌ കെ.എം., ജിനീഷ് ബാബു, സുനില്‍ അഗസ്റ്റിന്‍, ബിജു തിണ്ടിയത്ത്, ജോണ്‍സന്‍ ഒ.ജെ., വര്‍ക്കി കവുങ്ങുംപള്ളി, സാബു ചക്കാലക്കുടി, ലോറന്‍സ് കെ.ജെ., മാത്യൂസ്‌ പുതുപ്പറമ്പില്‍, ലാലി ജോണ്‍സന്‍, കുര്യാക്കോസ്‌ ടി.പി., സിബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *