May 20, 2024

മാനന്തവാടി മത്സ്യ- മാംസ മാർക്കറ്റിലെ അഴിമതിയാണ് ജനങ്ങൾക്ക് പുഴുവരിച്ച മത്സ്യം ലഭിക്കാൻ കാരണം.യു.ഡി.എഫ്

0
Img 20200227 Wa0302.jpg
മാനന്തവാടി:മത്സ്യ- മാംസ മാർക്കറ്റിലെ അഴിമതിയാണ്  ജനങ്ങൾക്ക് പുഴുവരിച്ച മത്സ്യം ലഭിക്കാൻ കാരണം.യു.ഡി.എഫ്. |
പൊതുനിരത്തിലെ മത്സ്യ-മാംസ വിപണനം തടയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഭാരവാഹികൾ സബ് കലക്ടർക്ക് പരാതി നല്കി.
നിരന്തരം പുഴുവരിച്ചതും രാസവസ്തു ചേർത്തതുമായ മത്സ്യവും -മാംസവും വില്പന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന ഭരണ സമിതിക്കോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കോ കഴിയുന്നില്ല. പഴകിയ മത്സ്യം വില്കുന്ന മാഫിയ – ഉദ്യോഗസ്ഥ- ഭരണ സമിതി കൂട്ടുകെട്ടാണ് മാനന്തവാടിയിൽ ഈ ദുരാവസ്ഥക്ക് കാരണം. ഒരു വർഷം 50 ലക്ഷം രൂപ മുനിസിപ്പാലിറ്റിക്ക് വരുമാനം കിട്ടുന്ന മാർക്കറ്റ് പൂട്ടിയിട്ടാണ് ബൈപാസ് റോഡിൽ മാസങ്ങളായി ഈ പകൽകൊള്ള നടക്കുന്നത്.
 മാനന്തവാടിയിൽ യാതൊരു നിയന്ത്രണവുമില്ലാതെ വിലപന നടത്തുന്ന സാഹചര്യത്തിൽ മാർക്കറ്റ് തുറക്കുന്നതുവരെ പൊതുനിരത്തിലെ വിപണനം തടയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
'മനം നിറഞ്ഞ് മാനന്തവാടി' എന്ന പേരിൽ സി.പി.എം വികസന യാത്ര നടത്തിയ മാനന്തവാടിയിൽ പുഴുവരിച്ച മത്സ്യം ലഭ്യമായതോടെ 'മനം മറിയുന്ന മാനന്തവാടിയായി മാറിയിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ അരോപിച്ചു.
യു.ഡി.എഫ് പാർലമെൻട്രി പാർട്ടി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ, ചെയർമാൻ പി.വി എസ് മൂസ്സ, ജനറൽ കൺവീനർ ഡെന്നിസൺ കണിയാരം, കൗൺസിലർ സ്റ്റർവിൻ സ്റ്റാനി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *