May 18, 2024

രക്ഷിതാക്കൾ വിദ്യാർത്ഥികളെ മൂല്യങ്ങളിലേക്കു നടത്തണംഃ ഡോ.സുനിൽ മിശ്ര

0
Img 20200226 Wa0305.jpg
വെള്ളമുണ്ടഃ
വിദ്യാർത്ഥിത്വത്തിന്റെ 
ധാർമികവൽക്കരണം
ലക്ഷ്യമിടുന്നതാകണം രക്ഷിതാക്കളുടെ സമീപനമെന്നു മധ്യപ്രദേശ് മുൻ എം.എൽ.എ യും സോഷ്യലിസ്റ്റ്  സമാഗമം  ദേശീയ  നേതാവുമായ ഡോ.സുനിലം എന്ന സുനിൽ മിശ്ര അഭിപ്രായപ്പെട്ടു.
അൽഫുർഖാൻ വിമൻസ് കോളേജിലെ രക്ഷകർതൃ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുതായ്മകളോട് 
നിവർന്നു നിന്നു 
പൊരുതാൻ ,
പുതിയകാലത്തോട് 
ധിഷണാപരമായി 
സംവദിക്കാൻ വിദ്യാർത്ഥികൾ  പ്രാപ്തരാകണം.  രാഷ്ട്ര 
നിർമാണ പ്രക്രിയയിൽ
 സൃഷ്ടിപരമായ സംഭാവനകൾ സമർപ്പിക്കാനുതകുന്ന 
തലമുറയെയാണ് വിദ്യാലയങ്ങൾ  രൂപപ്പെടുത്തേണ്ടത്. 
വിദ്യഭ്യാസത്തിന്റെ 
ലക്ഷ്യം തൊഴിൽ 
സമ്പാദനം മാത്രമെന്ന 
സാമ്പ്രദായികതയെ 
തിരുത്തിയെഴുതി സഹജീവി സ്നേഹത്തിന്റെയും
സേവനത്തിന്റെയും
മൂല്യ പാഠങ്ങൾ വിദ്യാർത്ഥി 
ബോധങ്ങളിൽ സന്നിവേശിപ്പിക്കുന്ന അൽഫുർഖാൻ പോലുള്ള സ്ഥാപനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ജസീൽ അഹ്‌സനി അധ്യക്ഷത  വഹിച്ചു.
ഫിലിപ്പ് മമ്പാട് , ജുനൈദ് കൈപ്പാണി,റിയാസ് മാസ്റ്റർ, എ.അസീസ് ഹാജി,ഇബ്രാഹിം കൈപ്പാണി,അരുൺ ശ്രീ വാസ്തവ,ഡോ.ഗോകുൽ ദേവ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *