May 17, 2024

ലോക്ക് ഡൗൺ കാലത്ത് വിരസത അകറ്റാൻ നന്മ വയനാടിന്റെ സർഗ്ഗ സംഗീതം.

0
കോവിഡ് 19 എന്ന മഹാമാരിയെ ലോകത്ത് നിന്ന് തന്നെ തൂത്തെറിയാനുള്ള ശ്രമത്തിലാണ് നാം ഏവരും … ലോകരാജ്യങ്ങൾക്ക് മാതൃകയായി കൊണ്ട് തന്നെ ഈ ഉദ്യമത്തിൽ മുൻപന്തിയിലാണ് നമ്മുടെ രാജ്യം. … ഇതു മായി ബന്ധപ്പെട്ട് നാമെല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ്. ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാകാം ഇത്തരമൊരു അനുഭവം ….. ഈ അവസ്ഥയിൽ നമ്മുടെ മനസ്സിനെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ അവസരത്തിലാണ് നന്മ വയനാട് ജില്ലാ കമ്മറ്റി സർഗ്ഗസംഗീതം എന്ന ഒരു പരിപാടി ആസുത്രണം ചെയ്തത്.എല്ലാ ദിവസവും ഉച്ചക്ക് 2.30 മുതൽ 5. 30 വരെ പാട്ടുകൾ പാടിയു ,കഥകൾ പറഞ്ഞും  ,തമാശകൾ പങ്ക് വെച്ചും വിരസത അകറ്റുകയാണ്. ഉദ്ഘാടന ദിവസം കുട്ടികൾക്കുള്ള ചിത്രരചനയോടെയാണ് പരിപാടി ആരംഭിച്ചത്.  സർഗ്ഗസംഗീതം 3 ദിവസം പിന്നിട്ടപ്പോൾ വലിയ പ്രതികരണമാണ് ഈ പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 200 അധികം മെംബർമാരെ ഉൾപ്പെടുത്തിയുള്ള വാർട്സ് ആപ്പ് ഗ്രൂപ്പിലുടെയാണ് പരിപാടി നടത്തുന്നത്. പരിപാടിക്ക് തുടക്കം കുറിച്ചത് നന്മയുടെ സംസ്ഥാന പ്രസിഡൻ്റ് സേവ്യർ പുൽപ്പാട്ട് ആണ്. രണ്ടാം ദിവസം പരിപാടി ഉദ്ഘാടനം ചെയ്തത് നന്മയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.രവി കേച്ചേരിയും ,മൂന്നാം ദിനം പരിപാടി ഉദ്ഘാടനം ചെയ്തത് നന്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ.കെ.എൻ കീപ്പേരിയും ആയിരുന്നു.കൂടാതെ ചലച്ചിത്ര പിന്നണി ഗായകരും ,ടി.വി സീരിയൽ ആർട്ടിസ്റ്റുകളും പരിപാടിക്ക് ആശംസകളുമായി 
എത്തി. ലോക് ഡൗൺ കഴിയുന്നതുവരെ പരിപാടി തുടരാനാണ് നന്മ വയനാട് ജില്ലാ കമ്മറ്റിയുടെ തീരുമാനം …
       (  ജയരാജ് ബത്തേരി )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *