May 17, 2024

കൊറോണക്കാലത്ത് രവീന്ദ്രന് തുണയായി യൂത്ത് ലീഗും വൈറ്റ്ഗാർഡും

0
Img 20200404 Wa0107.jpg
കോട്ടത്തറ:
കരിങ്കുറ്റിയിലേ ആനേരിചേലപ്പുറത്ത് രവീന്ദ്രൻ ഒരു വൃക്കരോഗിയാണ്.
രാജ്യം ലോക് ഡൗണായതോടെ രവീന്ദ്രനും ലോക്കായി.
ഭക്ഷണവും വെള്ളവുമൊക്കെ ധാരാളമുണ്ടെങ്കിലും
മരുന്നില്ലാതേ ജീവിക്കാനാവില്ല രവീന്ദ്രന്.
എറണാകുളത്തേ വൈപ്പിൻ ഐലന്റിലേ നമോ ക്ലിനിക്കിൽ നിന്നാണ് ഏഴായിരത്തോളം വിലവരുന്ന നാനോ മെഡിസൻ ഇദ്ധേഹം വാങ്ങിക്കാറുള്ളത്.
അവിടെ തന്നെയാണ് ഇയാൾ ചികിത്സ തേടുന്നതും.
2018 മുതൽ തുടർന്നു വരുന്ന കൃത്യമായ ചികിത്സയാണിത്.
ഓൺലൈനിൽ പണമടച്ച് 
കൊരിയർ വഴിമരുന്നെത്തുമെന്ന പ്രതീക്ഷയും തെറ്റിയപ്പോൾ രവീന്ദ്രൻ മുട്ടാത്ത വാതിലുകളില്ല.
തേടാത്ത വഴികളുമുണ്ടായിരുന്നില്ല.
ഒടുവിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് കോവിഡ് വളണ്ടിയർമാരുടെ വാഡ് സപ്പ്ഗ്രൂപ്പിലും രവീന്ദ്രന്റെ വിലാപമെത്തി.
ഗ്രൂപ്പിൽ നിന്നും വിവരമറിഞ്ഞ യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് എം.സിറാജ് സിദ്ധീഖ് ഒരു വാശിയോടു കൂടി ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു.
മുസ്ലിം യൂത്ത് ലീഗിന്റെ
സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിന്റെ മെഡിചെയിനിന്റെ സഹായം തേടി വയനാട് ക്യാപ്റ്റനുമായി ബന്ധപ്പെട്ടു.
പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
എറണാകുളത്ത് നിന്നും
മരുന്ന് കലക്ട് ചെയ്തു
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വൈറ്റ്ഗാർഡു വളണ്ടിയർമാർ ചെയിൻ ചെയിനായി രണ്ട് നാൾ പിന്നിട്ട് കൽപ്പറ്റയിലെത്തിച്ചു.
അവിടെന്ന് കോട്ടത്തറ പഞ്ചായത്ത് വൈറ്റ്ഗാർഡ് മെഡിസിൻ ഏറ്റുവാങ്ങി കരിങ്കുറ്റി ആ നേരിയിലേ രവീന്ദ്രന്റെ വീട്ടിലെത്തിച്ചു.
രവീന്ദ്രന്റെയും കുടുംബത്തിന്റെയും സന്തോഷ നിമിഷത്തിന് സാക്ഷികളാകാൻ യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ടി നോടപ്പം സിക്രട്ടറി ബാവ മൈലാടിയും. വൈറ്റ്ഗാർഡ് ക്യാപ്റ്റൻ പി.സുഹൈലും കോഡിനേറ്റർ ശാഫി വൈപ്പടിയും കൂടെയുണ്ടായിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *