May 17, 2024

റേഷൻ വിതരണത്തിൽ ക്രമക്കേട് : കർശന നടപടി സ്വീകരിക്കണം : സി.പി.എം.

0
.
മാനന്തവാടി: മാനന്തവാടി താലൂക്കിലെ എ ആർ ഡി നമ്പർ: 49 വിൻസെന്റ് ഗിരി റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങിയ ആദിവാസി വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കളെ അളവിൽ തട്ടിപ്പ് കാണിച്ച്  റേഷൻ വഞ്ചിക്കുകയും അനുവദിക്കപ്പെട്ട റേഷൻ വിഹിതം നൽകാതിരിക്കുകയും ചെയ്ത സംഭവത്തിൽ റേഷൻ കടയുടമക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയ്യാറാകണമെന്ന് സി പി ഐ (എം) പയ്യമ്പള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരമായ   ക്രമക്കേടാണ്  റേഷൻ കടയിൽ നടന്നിട്ടുളളതെന്ന് സിവിൽ സപ്ലൈസ് വകുപ്പിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരം വിഷയങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുള്ളതുമാണ്. ഈ തട്ടിപ്പിന് കുടപിടിക്കുന്ന സമീപനമാണ്  നഗരസഭ ഡിവിഷൻ കൗൺസിലർ  സ്വീകരിക്കുന്നത്. റേഷൻ കടയിൽ നടന്ന തട്ടിപ്പ് പുറത്ത് കൊണ്ടു വന്ന പ്രദേശത്തെ ചെറുപ്പക്കാരെ കള്ള കേസിൽ കുടുക്കി നാട്ടിലുണ്ടായ മാനക്കേട് മറക്കാനാണ് കൗൺസിലർ ശ്രമിക്കുന്നത്. സർക്കാർ നൽകുന്ന റേഷൻ വാങ്ങുന്നതിൽ അനധികൃത ഇടപെടലുകൾ കൗൺസിലർ നടത്തിയുട്ടുണ്ട് എന്നത് പ്രദേശവാസികൾക്ക് ബോധ്യമുള്ള കാര്യമാണ്.
ഈ വിഷയത്തിൽ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കേണ്ടിവരും.
യോഗത്തിൽ – എം കെ ശ്രീധരൻ അധ്യഷനായി.സണ്ണി ജോർജ്, തങ്കമണി, കെ സി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *