April 29, 2024

ഇ പാഠശാല: പൊതു പഠന കേന്ദ്രങ്ങളില്‍ സാമൂഹ്യ സന്ദര്‍ശനം നടത്തും

0

സര്‍ക്കാര്‍ കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലിലൂടെ നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇപാഠശാല പദ്ധതിക്കായി കണ്ടെത്തിയ 267 പൊതു പഠന കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സാമൂഹ്യ സന്ദര്‍ശനം നടത്തുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.  ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സാമൂഹ്യ സന്ദര്‍ശനത്തില്‍ പങ്കാളികളാകും.
     കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ആകെയുള്ള 34000 വിദ്യാര്‍ത്ഥികളില്‍ 2591 വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തത്. 267 പൊതുകേന്ദ്രങ്ങളില്‍ ജില്ലാ വ്യവസായ കേന്ദ്രം, സര്‍വ്വീസ് സംഘടനകളായ എന്‍.ജി.ഒ യുണിയന്‍, കെ.ജി.ഒ.എ, കെ.എസ്.ടി.എ, ജനപ്രതിനിധികള്‍, നെഹ്‌റു യുവ കേന്ദ്ര, ഡി.വൈ.എഫ്.ഐ, എസ്.എഫ്. ഐ, കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക്, കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍, ജാം ജൂം സൂപ്പര്‍ മാര്‍ക്കറ്റ്, ലിയോ ആശുപത്രി, വിവിധ സ്‌കൂളുകള്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ടെലിവിഷനുകള്‍ ഉപയോഗിച്ച്  85 കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി കേന്ദ്രങ്ങളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ലാപ്‌ടോപ്പുകള്‍, ടിവികള്‍ എന്നിവ ഉപയോഗ പ്പെടുത്തി തത്കാലം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
       സഹകരണ വകുപ്പ്, രാഹുല്‍ഗാന്ധി എം.പി, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്നിവരും ടിവികള്‍ സ്‌പോണ്‍സര്‍ ചെയ്യും. ഇവയ്ക്ക്  പുറമേ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചും ടിവികള്‍ വാങ്ങും. ജൂണ്‍ 25ന് മണ്ഡലത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും ടെലിവിഷനുകളും അനുബന്ധ ഉപകരണങ്ങളുമെത്തിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാക്കുന്നതാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *