കെ.എസ്.ഇ.ബി.യുടെ തീവെട്ടി കൊള്ളക്കെതിരെ വ്യാപാരികളുടെ പ്രതിഷേധ സമരം.
മാനന്തവാടി: കേരള സ്റ്റേറ്റ് ഇലക്ട്രിക് സിറ്റി ബോർഡിൻ്റെ തീവെട്ടി കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ ധർണ നടത്തി, ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ധർണ പ്രസിഡൻറ് കെ ഉസ്മാൻ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടരി പി.വി മഹേഷ് അധ്യക്ഷത വഹിച്ചു.എൻ പി ഷിബി, കെ എക്സ് ജോർജ്, എൻ വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു,,
മാനന്തവാടി ഗാന്ധി പാർക്കിൽ ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധത്തിന് യൂത്ത് വിംഗ് പ്രസിഡൻറ് ദീപ്ത്തിഷ്, ജനറൽ സെക്രട്ടരി റോബി ചാക്കൊ, അബു, കെ.സി അൻവർ, ഇക്ബാൽഎന്നിവർ നേതൃത്വം നൽകി
Leave a Reply