April 30, 2024

ഐ സി എ ആർ മികച്ച ഗവേഷണപ്രബന്ധത്തിനുള്ള അവാർഡ് വെറ്ററിനറി സർവ്വകലാശാല ശാസ്ത്രജ്ഞന്

0
Dr. Jess Vergis.jpg
കൽപ്പറ്റ: 
കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിലെ 2019 വർഷത്തിലെ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള ഐ.സി.എ ആർ -ജവഹർ ലാൽ നെഹ്‌റു അവാർഡിന്  കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ വെറ്ററിനറി-പൊതുജനആരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ . ജെസ്  വർഗിസ്  അർഹനായി . ആദ്യമായാണ് വെറ്ററിനറി സർവ്വകലാശാലയിലെ ഒരു ശാസ്ത്രജ്ഞന് ഈയൊരു അവാർഡ് ലഭിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ ശ്രീ. നരേന്ദ്രസിങ്ങ് തോമർ, ശ്രീ കൈലാഷ് ചൗധരി എന്നിവർ പങ്കെടുത്ത ഐ.സി.എ.ആറിന്റെ 92 ആം സ്ഥാപക ദിന ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. 
ആന്റിബയോട്ടിക് പ്രതിരോധം ഉള്ള ബാക്ടീരിയകളെ ചെറുക്കാനുള്ള കൃത്രിമ പ്രോട്ടീൻ കണികകൾ സംബന്ധിച്ചുള്ള ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.  പൊതുജനാരോഗ്യരംഗത്ത് വലിയ ഗുണകരമായ മാറ്റത്തിന് സഹായകരമാകുന്ന ഈ ഗവേഷണത്തിലൂടെ  ബാക്ടീരിയകൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ആന്റിബയോട്ടിക് പ്രതിരോധം മൂലം ചികിത്സാ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സാധ്യതകൾ  ആണ് തുറക്കപ്പെട്ടിരിക്കുന്നത്. 
വിവിധ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗവേഷണപ്രബന്ധത്തിനാസ്പദമായ ഗവേഷണം ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വെറ്ററിനറി പൊതുജനാരോഗ്യവിഭാഗത്തിലെ ഡോ . എസ് .വി എസ്‌ മലിക് , ഡോ ദീപക് ബി റാവൂൾ എന്നിവരുടെ മേൽ നോട്ടത്തിലാണ് നടത്തട്ടപ്പെട്ടത് . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *