May 16, 2024

വികസനത്തിന്റെ പേരിൽ വിഭജിക്കാനുള്ള നീക്കം ചെറുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

0
Img 20200720 Wa0168.jpg
മാനന്തവാടി: വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങളെ വിഭജിച്ച് രണ്ടായി തരം തിരിക്കാനുള്ള ശ്രമം എതിർത്ത് തോൽപിക്കാൻ വയനാട് ഒറ്റക്കെട്ടാവണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂനിറ്റ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു, വിവാദങ്ങൾ അവസാനിപ്പിച്ച് വികസനങ്ങളിൽ ഒരുമിച്ച് നിൽക്കാൻ തയ്യാറാവണമെന്നും ഏകോപന സമിതി,, വയനാട്ടുകാർ നൂറ്റാണ്ടുകളായി കർണാടകത്തിലേക്ക് പോകാൻ ഉപയോഗിച്ച് വരുന്ന രണ്ട് പാതകളാണ് മാനന്തവാടി ബാവലി മൈസൂർ പാതയും തോൽപ്പെട്ടി കുട്ടപാതയും, ബാവലി മൈസൂർ പാതയിൽ 2007 ൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയപ്പോൾ മൈസൂർ ബാംഗ്ളൂർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കുട്ട ഗോണിക്കുപ്പവഴിയായിരുന്നു, ഈ പാത കുടക് ജില്ലയുമായി നൂറ്റാണ്ടുകളായി ബന്ധപ്പെടുന്ന പാതയുമാണ്, പ്രസ്തുത പാത ദേശീയ പാതയായി വികസിപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയപ്പോൾ അതിനെ എതിർക്കുന്നവർ റോഡിൻ്റെ ചരിത്രമറിയാത്തവരാണ്, മറ്റൊരു പാതയുമായും ഇതിനെ കൂട്ടികെട്ടേണ്ടതില്ല, വടക്കെ വയനാട്ടുകാർ മാത്രമല്ല കേരളം മുഴുവനും ഉപയോഗിച്ച് വരുന്ന കുട്ട ഗോണിക്കുപ്പ പാത ദേശീയപാതയാക്കുന്നതിനെ വയനാട് ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ് വേണ്ടത്, തലശ്ശേരി മൈസൂർ റെയിൽവെ പ്രപ്പോസൽ വന്നപ്പോളും ചിലർ എതിർത്തിരുന്നു വയനാടിന് വളരെ അധികം വികസന സാധ്യത ഉള്ള പല പ്രൊജക്ടുകളും വിവാദങ്ങളിൽപ്പെട്ട് വരാതിരിക്കുകയൊ താമസിപ്പിക്കുകയൊ ആണ്, NH 766 ദേശീയപാതയിലും ബാവലി മൈസൂർ SH 90 ലും ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം എടുത്തുകളയാൻ ഒത്തൊരുമിച്ച പ്രവർത്തനമാണ് വേണ്ടത്, കുടക് ജില്ലയിൽ കുടിയുള്ള റോഡ് വികസിപ്പിക്കുന്നതിനെ ആരും എതിർക്കേണ്ടതില്ല, NH 766 അടച്ചു പൂട്ടണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. നിഴലിനോട് യുദ്ധം ചെയ്യേണ്ടതില്ല, കേന്ദ്രം ഭാരത് മാലാ പദ്ധതിയിൽപ്പെടുത്തിയനിർദ്ദിഷ്ഠ മലപ്പുറം മൈസൂർ ബാംഗ്ളൂർ ഹൈവെ EC 31 യാഥാർഥ്യമാക്കാൻ ഒത്തൊരുമിച്ച നീക്കങ്ങൾ നടത്തണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു, പഴയ നീലഗിരി അലൈൻമെൻ്റ് മാറ്റി പുതിയ അലൈൻമെൻ്റ് നിശ്ചയിച്ച കേന്ദ്ര സർക്കാറിനെയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും ഏകോപന സമിതി അനുമോദിച്ചു.വയനാട്ടിൽ നിരവധി റോഡുകൾക്ക് ഫണ്ട് അനുവദിച്ച കേരള സർക്കാറിനെയും ഏകോപന സമിതി പ്രശംസിച്ചു, പ്രസിഡൻ്റ് കെ ഉസ്മാൻ, ട്രഷറർ എൻ പി ഷിബിഎൻ വി അനിൽകുമാർ എം.കെ ശിഹാബുദ്ദീൻ സി.കെ സുജിത്, കെ എക്സ് ജോർജ്, ജോൺസൺ ജോർജ്, ഷാനസ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *