May 17, 2024

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ 3000 വൃക്ഷതൈകൾ നട്ടു.

0
Img 20200720 Wa0209.jpg
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച 3000 വൃക്ഷ തൈ നടൽ പരിപാടിയുടെ സമാപനം വൃക്ഷ തൈ നട്ടുകൊണ്ട് വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ ഡോ. (പ്രൊഫ) എം.ആർ.ശശീന്ദ്രനാഥ്‌ നിർവ്വഹിച്ചു. രജിസ്ട്രാർ ഡോ. എൻ അശോക്, വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടർ ഡോ . എം. കെ. നാരായണൻ, ഫിനാൻസ് ഓഫീസർ  എം. ശ്രീലത, കംപ്ട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. കെ.എം. ലൂസി, ഡീൻ ഡോ.കോശി ജോൺ എന്നിവർ പങ്കെടുത്തു. വയനാട് സോഷ്യൽ ഫോറസ്ട്രിയുടെ ഡിവിഷന്റെ  കീഴിലുള്ള കല്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചാണ്‌ വൃക്ഷ തൈകൾ നൽകിയത്. വൈത്തിരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി  തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് വൃക്ഷതൈകൾ നട്ടത്. ക്യാംപസ് ഡെവലപ്മെന്റ് ഓഫീസർ ഡോ. വിനയ സി.ദാമു നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *