April 30, 2024

പാലത്തായി:അനീതിക്കെതിരേ എംഎസ്എഫ് പോസ്റ്റർ വാൾ

0

കൽപ്പറ്റ:പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആർ.എസ്.എസ് നേതാവിന് സി.പി.എം- ബി.ജെ.പി ഒത്തുകളിയിലൂടെ കുറ്റപത്രം വൈകിപ്പിച്ചും പോക്സോ വകുപ്പുകളും ബലാത്സംഗത്തിനുള്ള വകുപ്പുകളും ചുമത്താതെ ജെ ജെ ആക്ടിലെ ദുർബലമായ വകുപ്പുകൾ റെജിസ്റ്റർ ചെയ്ത് സ്വാഭാവികമായ ജാമ്യത്തിന് അവസരമൊരുക്കി കൊടുത്തതിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം “അനീതിയുടെ കുറ്റപ്പത്രം! പാലത്തായിയിലെ ഒറ്റുകാർക്കെതിരെ എം.എസ്.എഫ് പോസ്റ്റർ വാൾ”  ശാഖാ തലങ്ങളിൽ കോവിഡ് പ്രോട്ടോക്കോളിനകത്ത് നിന്ന് കൊണ്ട് സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ സഖാക്കള്‍ ടീച്ചറമ്മയെന്ന് വാഴ്ത്തുന്ന മന്ത്രി കെ കെ ഷൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് വെറും പത്തു വയസ്സുള്ള അനാഥ പെൺകുട്ടിയെ ഒരു സംഘി അധ്യാപകൻ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ് ലജ്ജാകരമാം വിധം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.നീതിക്ക് വേണ്ടി ഒരു ഇടപെടലും സര്‍ക്കാറില്‍ നിന്നുണ്ടായില്ല എന്നത് സിപിഎം-ആര്‍എസ്എസ് ഒത്തുകളി വ്യക്തമാക്കുന്നു.

പോക്സോ വകുപ്പുകളും ബലാത്സംഗത്തിന്റെ വകുപ്പുകളും ചേർത്ത് റെജിസ്റ്റർ ചെയ്ത കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ വകുപ്പുകളും ബലാത്സംഗത്തിനുള്ള വകുപ്പുകളും ഇല്ല. തന്നെ ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തു എന്ന കുട്ടിയുടെ മൊഴി ഉള്ളപ്പോൾ, അതിനെ സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഉള്ളപ്പോഴാണ് നിസ്സാരമായ വകുപ്പ്‌ ചേർത്ത് പിണറായിയുടെ പോലീസ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതിക്കെതിരെ ഇരയുടെ മൊഴിയും തെളിവുകളും ഉൾപ്പെടുത്തി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന സ്വാഭാവിക രീതിക്ക് പകരം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്ന അസ്വാഭാവിക രീതിയാണ് ഈ കേസിൽ ആഭ്യന്തര വകുപ്പ് ഉടനീളം സ്വീകരിച്ചത്. പരാതി ഉയര്‍ന്ന് ഒരു മാസത്തോളമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന പൊലീസ് പിന്നെ കനത്ത പ്രതിഷേധത്തിന് ശേഷമാണ് അദ്ദേഹത്തെ പിടികൂടിയത്. ഒരു ആര്‍എസ്എസ് നേതാവ് അന്യായമായി ജാമ്യത്തിലിറങ്ങിയതിനെ വിമര്‍ശിക്കുമ്പോള്‍ അതിനെ ന്യായീകരിക്കാനും അതില്‍ വര്‍ഗീയത കലര്‍ത്താനും ആദ്യമെത്തുന്നത് സിപിഎം പ്രവര്‍ത്തകരാണ്.കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം വാടച്ചാലിലും ഭാരവാഹികളായ റിൻഷാദ് പി എം മില്ല്മുക്കിലും ജൈഷൽ എ.കെ റിപ്പൺ പത്തിലും നേതൃത്വം നൽകി.നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ എല്ലാ ശാഖകളിലും പോസ്റ്റർ വാൾ പ്രതിഷേധം നടന്നു…..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *