April 29, 2024

മൈസൂർ വയനാട് മലപ്പുറം ദേശീയപാത വയനാടിന്‍റെ സമഗ്രവികസനത്തിന് അനിവാര്യം :ദേശീയപാത കോഡിനേഷൻ കമ്മിറ്റി

0

മാനന്തവാടിയിലൂടെ കടന്നുപോകുന്ന മൈസൂർ വയനാട് മലപ്പുറം ദേശീയപാത വയനാടിന്‍റെ  സമഗ്രവികസനത്തിന് അനിവാര്യം  ദേശീയപാത കോഡിനേഷൻ കമ്മിറ്റി മൈസൂരിൽ നിന്ന് ഗോണികുപ്പ കുട്ട മാനന്തവാടി വഴി നിലവിൽ രാത്രി കാല യാത്ര നിരോധനം ഇല്ലാത്ത പാതയെ ദേശീയപാതയായി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.വയനാടിന്‍റെയും   കോഴിക്കോടിന്‍റെയും മലപ്പുറത്തിന്‍റെയും സമഗ്രവികസനത്തിന് സഹായകര മായ രീതിയിൽ ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്ന മൈസൂർ മാനന്തവാടി കല്‍പ്പറ്റ മലപ്പുറം ദേശീയപാത  യാഥാർത്ഥ്യമാക്കുവാൻ വയനാട്ടിലെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണി ചേരണമെന്ന് മാനന്തവാടിയിൽ ചേർന്ന് ദേശീയപാത കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 2017-ല്‍ തന്നെകേന്ദ്രഗവൺമെന്‍റിന്‍റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകിയ പാതയാണ് ഇത്. ഒന്നാം ഘട്ടമായി ബാംഗ്ലൂർ മൈസൂർ പാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. രണ്ടാം ഘട്ടമായി ഗൂഡല്ലൂർ വഴിയുള്ള അലൈൻമെൻറ് മാറ്റി വയനാട് വഴി പുതിയ അലൈൻമെന്‍റിന് ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്. കടുവാ സങ്കേതങ്ങൾ ഒഴിവാക്കിയും വന്യമൃഗ സംരക്ഷണ നിയമം പാലിച്ചു കൊണ്ടും രാത്രികാല യാത്രാ നിരോധനവും ഒഴിവാക്കികൊണ്ടുമാണ്  നിലവിലുള്ള വയനാട് പാത തിരഞ്ഞെടുത്തത്.  ഇത് വയനാട്ടുകാർക്ക് വലിയ അനുഗ്രഹമായി മാറി എന്ന വസ്തുത വയനാട്ടുകാർ തിരിച്ചറിയണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിൽ സങ്കുചിത പ്രാദേശിക വാദങ്ങളും സ്വാർത്ഥ ചിന്തകളും വെടിഞ്ഞ് ഈ പാതയെ തടസ്സപ്പെടുത്തുന്ന കുപ്രചരണങ്ങളിൽ നിന്നും നിഷേധാത്മക പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ട തൽപരകക്ഷികൾ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടുNH-766 യാത്രാ നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുന്നതോടൊപ്പം വയനാടിന്‍റെ വികസന കുതിപ്പിനു ടൂറിസം രംഗത്തുള്ള വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ മലപ്പുറം ദേശീയപാതയ്ക്ക് വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് വയനാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളും, ജനപ്രതിനിധികളും പൊതുപ്രവർത്തകരും സജീവമായി ഉടൻ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

മാനന്തവാടിയില്‍ നിന്ന് രണ്ട് റോഡ് കോഴിക്കോട്ടേക്കും രണ്ട് റോഡ് മൈസൂരിലേക്കും നിലവിലുണ്ട്. കൂടാതെ കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും, പുൽപള്ളി ബത്തേരി പോലുള്ള വയനാടിന്‍റെ വിവിധഭാഗങ്ങളിലേക്കും എളുപ്പത്തില്‍ ബന്ധപ്പെടുവാന്‍  കഴിയുമെന്നുള്ളതും ഈ റോഡിന്‍റെ ഏറ്റവും വലിയ സവിശേഷതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. NH-766ലും മൈസൂർ ബാവലി റോഡിലുമുള്ള രാത്രികാല യാത്ര നിരോധനം പിൻവലിക്കണം. മൈസൂരിൽ നിന്ന് മാനന്തവാടി-കല്ലോടി-കുറ്റ്യാടി വഴി കോഴിക്കോട്ടേക്കും കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ കെ.എ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു, കെ ഉസ്മാന്‍, ഇ.ജെ ബാബു, കെ.എം ഷിനോജ്,ഫാ ബിനു, സിറിയക്ക് ഫിലിപ്പ് തുടങ്ങിവര്‍ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *