May 16, 2024

എം.എൽ.എയുടെ ചെറിയ ആക്ഷേപത്തിന് എം.പി.യുടെ വലിയ കണക്കുകൾ നിരത്തി കോൺഗ്രസിന്റെ പ്രതിരോധം

0
Fb Img 1553697495585.jpg
കൽപ്പറ്റ :  വയനാടിന്റെ എം പി എന്ന നിലയിൽ  രാഹുൽ  ഗാന്ധി നടത്തിയ പ്രളയക്കാല, കോവിഡ് ക്കാല പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രചരണം … സ്ഥിരം ശൈലിയിലുള്ള  എം.എൽ.എയുടെ ചെറിയ ആക്ഷേപത്തിന് വലിയ കണക്കുകൾ കൊണ്ട് മറുപടി പറയുകയാണ് കോൺഗ്രസ് .
രാഹുൽ ഗാന്ധി എം.പി.യുടെ 
കോവിഡ് കാല  പ്രവർത്തനങ്ങൾ
ജില്ലയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 21. 03.2020 ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 50 തെർമൽ സ്ക്കാനറുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.
 തൊട്ട് അടുത്ത ദിവസം തന്നെ 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്ററെസർ ജില്ലാ ഭരണകൂടത്തിന് കൈമാറി
. വയനാട് പാർലമെൻറ് മണ്ഡലത്തിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചണിലേക്കുമായി 28000 കിലോ അരി , 2800 കിലോ കടല,2800 കിലോ ചെറുപയർ എന്നിവ എത്തിച്ച് നൽകി
.
പോലീസ് ഡിപ്പാർട്ട്മെന്റിന്   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 500 പി.പി ഇ കിറ്റുകൾ എത്തിച്ച് നൽകി.
മണ്ഡലത്തിലെ 1300 കിഡ്നി രോഗികൾക്ക് ഡയാലീസീസ് കിറ്റുകൾ,
 കരൾ, കിഡ്നിമാറ്റമെച്ച രോഗികൾക്ക് ഒരു മാസത്തെ മരുന്ന് എന്നിവ എത്തിച്ച് നൽകി
.മണ്ഡലത്തിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഓൺലൈൻ പoനത്തിനായി 350 സ്മാർട്ട് ടിവികൾ കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലാ ഭരണകൂടങ്ങൾക്ക് എത്തിച്ച് 
നൽകി.
 കോവിഡ്ക്കാലത്ത് വിവിധ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും കുടുങ്ങിയ നിരവധി മലയാളികളെ നാട്ടിൽ എത്തിച്ചു.
.മഹാരാഷ്ട്രയിൽ നിന്നുള്ള  രാജ്യസഭാംഗം  കുമാർ കേത്കർ എം.പി പ്രദേശിക വികസന ഫണ്ടിൽ നിന്നും രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോവിഡ് പ്രതിരോധത്തിന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം രൂപയും
 ഗുജറാത്ത്  രാജ്യസഭാംഗം   ആമിയാജിനിക് എം.പി പ്രദേശിക വികസന ഫണ്ടിൽ നിന്നും  കോഴിക്കോട് മെഡിക്കൽ കോളേജിന് 25 ലക്ഷം രൂപയും  നൽകി.
എം.പി.ഫണ്ടിൽ നിന്ന് 
 നൂൽപ്പുഴ  കുടുംബാരോഗ്യ കേന്ദ്രത്തിന്  8.22 ലക്ഷം വിലവരുന്ന വാഹനം,
  മീനങ്ങാടി പി.എച്ച്.സി. ക്ക് 8 ലക്ഷം വിലവരുന്ന വാഹനം,
 മാനന്തവാടി ജില്ലാ ആശുപത്രിക്ക് 26.5 ലക്ഷം വിലവരുന്ന ആർത്രോ സക്കോ പിക്ക് മെഷീൻ എന്നിവ  എത്തിച്ച് നൽകി.
  വാളൽ യുപി സ്ക്കൂളിന് 4 ലക്ഷം രൂപയുടെ ലാപ്പ്ടോപ്പുകൾ, എൽ.സി.ഡി. പ്രൊജക്ടറുകൾ .
 കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഒരു കോടി രൂപയും
മലപ്പുറം ജില്ലക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഒരു കോടി രൂപ എന്നിങ്ങനെ അനുവദിച്ചു.
പ്രളയകാലം.
 പ്രളയത്തെ നേരിടുവാൻ അടിയന്തിര പ്രാധാന്യത്തോടെ 20000 ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് നൽകി.
.20000 എണ്ണം ക്ലീനിംങ് കിറ്റുകൾ,
 സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് കമ്പിളി, സാരി, നൈറ്റി, തോർത്ത് മുണ്ടുകൾ ലുങ്കികൾ, എന്നിവ എത്തിച്ച് നൽകി.
. ജീവൻ രക്ഷാ സേനകൾക്ക്  റംബൂട്ടുകൾ, ജാക്കറ്റുകൾ എന്നിവ എത്തിച്ച് നൽകി.
 പ്രളയത്തിൽ സർവ്വതും നശിച്ച് സർക്കാരിന്റെ പ്രാഥമിക ധനസഹായം പോലും  ലഭിക്കാതെ ആത്മഹത്യ ചെയ്ത മേപ്പാടി സനിലിന്റെ കുടുംബത്തിന് രാഹുൽ ഗാന്ധി എം.പി. ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ഇക്കാര്യങ്ങൾ നിരത്തിയാണ് കോൺഗ്രസ് അണികൾ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *