May 16, 2024

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വനം വകുപ്പ് ജീവനക്കാരെ നിയമിക്കണം; ജോയിന്റ് കൗണ്‍സില്‍

0
കല്‍പറ്റ: വയനാട്ടിലെ വനം വകുപ്പ് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡ പ്രകാരം ക്രമീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലും വനം വകുപ്പിലെ എല്ലാ ഡിവിഷനുകളിലും മുഴുവന്‍ ജീവനക്കാരും ജോലിക്ക് വരേണ്ട സ്ഥിതിയാണ്. പകുതി ജീവനക്കാര്‍ മാത്രം ഒരു സമയം മതി എന്ന സര്‍ക്കാര്‍ തീരുമാനം ഇവിടുത്തെ മേലധികാരികള്‍ കാറ്റില്‍ പറത്തുകയാണ്. ഏതെങ്കിലും ഒരു ജീവനക്കാരന് രോഗബാധ ഉണ്ടായാല്‍ മുഴുവന്‍ ഓഫീസുകളും അടച്ചിടേണ്ട സ്ഥിതിയാകും. ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും എല്ലാവരും ജോലിക്ക് വരണമെന്ന നിര്‍ദേശമാണ് മേലധികാരികള്‍ നല്‍കുന്നത്.
   മറ്റ് ജില്ലകളിലെ പോലെ വയനാട്ടിലും വനം വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ 50 ശതമാനം വെച്ച് ക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി പി എന്‍ മുരളീധരന്‍, എം പി ജയപ്രകാശ്, പി ജി പ്രേംജിത്ത്, കെ ആര്‍ സുധാകരന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *