എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: ഡോ. ദിലീപ് എം.ആർ , അജേഷ് കുരിയനുമായി ചേർന്ന് രചിച്ച എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം എന്ന പുസ്തകം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തു. ലണ്ടൻ ആസ്ഥാനമായുള്ള റൂട്ടിലെഡ്ജ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 466 പേജുള്ള ഈ പുസ്തകം എയർ ട്രാൻസ്പോർട്ടും ടൂറിസവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഏറ്റവും ആധികാരികമായ പുസ്തകമാണ്.കൊറോണ മഹാമാരിമൂലം ടൂറിസവും എയർ ട്രാൻസ്പോർട്ടും നേരിടുന്ന പ്രശ്നങ്ങളും പ്രസ്തുത'പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പഠനത്തിന് ഏറ്റവും അനിവാര്യമായ പുസ്തകമായി ഇതിനെ വിദഗ്ദർ കണക്കാപ്പെടുന്നു.ഇതിനോടകം ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഡോ. ദിലീപ് ന്യൂയോർക്കിൽ നിന്നും സ്പ്രിംഗർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസം സർവ്വ വിജ്ഞാന കോശം തയ്യാറാക്കുന്ന വിദഗ്ദസംഘത്തിൽ അംഗവുമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 700-ൽപ്പരം വിഷയങ്ങളെ ആധികാരികമായി പ്രതിപാദിക്കുന്ന പ്രസ്തുത സർവിജ്ഞാനകോശം തയ്യാറാക്കിയ വിദഗ്ദരിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏക അംഗമായിരുന്നു ഡോ. ദിലീപ്. തിരുവനന്തപുരം സ്വദേശിയും പുൽപള്ളി പഴശ്ശിരാജ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസറും വൈസ് പ്രിൻസിപ്പാളുമായ ഡോ. ദിലീപ് എം.ആർ രചിക്കപ്പെട്ട പുസ്തകങ്ങൾ ലോകത്താകെയുള്ള ടൂറിസം പഠനകേന്ദ്രങ്ങളിലെല്ലാം ഇന്ന് റഫറൻസ് പുസ്തകമായി മാറിക്കഴിഞ്ഞു. ടെയിലർ ആൻഡ് ഫ്രാൻസിസിന്റെ റൗത്ലഡ്ജ് പബ്ലിബിക്കേഷൻസ് ലണ്ടനിൽ നിന്നും ന്യൂയോർക്കിൽ നിന്നും 2019-ൽ പ്രസിദ്ധീകരിച്ച ഡോ. ദിലീപ് എം.ആർ-ന്റെ ടൂറിസം ട്രാൻസ്പോർട് ആൻഡ് ട്രാവൽ മാനേജ്മന്റ് എന്ന പുസ്തകമാണ് ഇതിനോടകം ടൂറിസം പഠനവിഷയമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ പഠന-റഫറൻസ്സ് പുസ്തകമായി തെരഞ്ഞെടുത്തിരിക്കുന്നത്. 470 പേജുകളുള്ള പുസ്തകം ടൂറിസവും ഗതാഗതവും തമ്മിലുള്ള ബന്ധവും ടൂർ മാനേജ്മെന്റും വിശദമായി ചർച്ച ചെയ്യുന്ന പുസ്തകമാണ്. പ്രസിദ്ധീകരിക്കപ്പെട്ടു മാസങ്ങൾക്കുള്ളിൽ തന്നെ നൂറു കണക്കിന് പുസ്തകങ്ങളാണ് വില്കപ്പെട്ടതു.
കുവൈറ്റ് എയർപോർട്ടിൽ നാഷണൽ ഏവിയേഷൻ സർവീസസിൽ സീനിയർ ട്രെയിനറായ അജേഷ് കുര്യനുമായി ചേർന്ന് എഴുതിയ എയർ ട്രാൻസ്പോർട്ട് ആൻഡ് ടൂറിസം എന്ന പുതിയ പുസ്തകവും റൗത്ലഡ്ജ് പബ്ലിബിക്കേഷൻസ് ലണ്ടനിൽ നിന്നും ന്യൂയോർക്കിൽ നിന്നും ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് ദിലീപ് ഇപ്പോൾ. ഇറ്റലി യിലെ നേപ്പിൾസ് ഫെഡറികോ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഫ്രാൻസസ്ക്കയാണ് ദിലീപിന്റെ ഒപ്പം പുതിയ പുസ്തക രചനയിൽ ഏർപ്പെട്ടിരിക്കുന്നത്.



Leave a Reply