December 10, 2024

അപേക്ഷ ക്ഷണിച്ചു

0
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലെ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാശിശുവികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 5 ന് മുമ്പായി വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം 695012 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *