പട്ടികവര്‍ഗ്ഗ തുല്യത പഠിതാക്കള്‍ക്ക് ധനസഹായം, സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയില്‍: മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
ബത്തേരി: ഹയര്‍ സെക്കണ്ടറി തുല്യത, പത്താം തരം തുല്യത പാസായ പട്ടികവര്‍ഗ്ഗ പഠി താക്കള്‍ക്ക് തുടര്‍ പഠനത്തിന് ധനസഹായം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആദിവാസി സമ്പൂര്‍ണ സാക്ഷരത മികവുത്സവം ഊര് സന്ദര്‍ശനവും ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 2 ന് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചെതലയം പൂവഞ്ചി കോളനിയിലാണ് മികവുത്സവത്തിന്റെ ഭാഗമായി മന്ത്രി സന്ദര്‍ശിക്കുക. പകല്‍ 3 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ പരിപാടിയിലാണ് പ്ലസ് ടു, പത്ത് തുല്യത പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്ക് തുടര്‍ പഠനത്തിന് ധനസഹായം വിതരണ പ്രഖ്യാപനം നടത്തുന്നത്. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ അഡ്വ. ടി സിദ്ദീഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത , സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ പി.എസ് ശ്രീകല, ജനപ്രതിനിധികള്‍, ഹയര്‍സെക്കണ്ടറി തുല്യത പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Leave a Reply