കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുകിടാവിനെ കൊന്നു.

മാനന്തവാടി:
കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുകിടാവിനെ കൊന്നു. നാട്ടുകാർ കടുത്ത പ്രതിഷേധത്തിലേക്ക്.
അയ്യാ മറ്റത്തിൽ ജോണിയുടെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ പിടിച്ചത്. പ്രശ്നം രൂക്ഷമായിട്ടും കലക്ടർ ഉൾപ്പടെയുള്ളവർ ഇടപ്പെടാത്തതിനാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 12 ദിവസത്തിനിടെ ഒമ്പതാമത്തെ വളർത്തു മൃഗത്തെയാണ് കടുവ ആക്രമിക്കുന്നത്.



Leave a Reply