May 17, 2024

മനം കവരുന്ന നിറ കൂട്ടുകൾ കൊണ്ടുള്ള പുൽപ്പള്ളിയിലെ ചിത്ര വീട്

0
Img 20211209 101753.jpg
 പുൽപ്പള്ളി:   വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ മനോഹരമായ ഒരു ചിത്ര വീടുണ്ട്. നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഡ്രോയിങ് അധ്യാപകനായ ബിനു മാങ്ങാരത്തിന്റെതാണ് ആരുടെയും മനം കവരുന്ന നിറ കൂട്ടുകൾ കൊണ്ടുള്ള ഈ വീട്.

വീടിന്റെ ചുവരുകളിൽ വേഴാമ്പലും, മയിലും, ഇല്ലിക്കാടുകളും, കാട്ടുകൊമ്പനും, പൂമരവുമെല്ലാം ഉണ്ട്. പ്രാർത്ഥനാ മുറിയിൽ വരച്ചിരിക്കുന്ന യേശുവിന്റെ ചിത്രവും, മറ്റ് രൂപങ്ങളും എല്ലാം അതി ഗംഭീരം.  
കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന നടവയൽ ഹയർ സെക്കൻഡറി സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ, ബിനു മാഷിന്റെ ചിത്രങ്ങളാണ് വിദ്യാർത്ഥികളെ വരവേറ്റത്.
അധ്യാപന ജീവിതത്തിന്റെ ഇടവേളയിൽ കേരളീയ ചിത്രകലയുടെ പ്രാചീന രൂപങ്ങളായ കളമെഴുത്ത്, കോലെഴുത്ത്, മുഖമെഴുത്ത് എന്നിവയിലുള്ള പഠനവും അദ്ദേഹം നടത്തിവരുന്നുണ്ട്.
വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ചിത്രകലാ പരിശീലനം നടത്തിയ ബിനു മാഷിന്റെ ഭാര്യ ഷിനിയും നല്ലൊരു ചിത്രകാരിയാണ്. ഇദ്ദേഹം ആരംഭിച്ച രവിവർമ ചിത്രകലാ വിദ്യാലയത്തിൽ നിന്നും നിരവധി വിദ്യാർഥികൾ ചിത്രകലയിൽ പ്രാവീണ്യം നേടിട്ടുണ്ട്.
2015 – ൽ കല്ലോടി സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലി ലഭിച്ചപ്പോൾ രവിവർമ്മ ചിത്രകലാ വിദ്യാലയത്തിന്റെ പൂർണ്ണ ചുമതല ഷിനിക്കായി .ഇവരുടെ മക്കളായ അക്സയും , സൂസണും , സാമുവലും ചെറുപ്രായത്തിൽ തന്നെ ചിത്രകലയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞു.
ബിനു മാഷിന്റെ ചിത്രങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചവ പ്രകൃതിയിലെ വിവിധ ദൃശ്യങ്ങളും, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.എ.പി.ജെ അബ്ദുൽ കലാമിനെ ചിത്രങ്ങളുമാണ്.
2016 – മാനന്തവാടി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച ബിനു മാഷിന്റെ 60- ഓളം ചിത്രങ്ങൾ വിദേശികളടക്കം വാങ്ങുകയുണ്ടായി.
ഇനിയും തന്റെ ചിത്രങ്ങളുടെ വിപുലമായ പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ ചിത്രകലാ അധ്യാപകൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *